“”…നിനക്കു വിളിച്ചാലെന്താടാ ഫോണെടുത്തൂടേ..??”””_ ന്നൊറ്റ ചീറല്…
കാര്യം മനസ്സിലാകാതെ ഞാൻ ചെറിയമ്മയെ നോക്കിയപ്പോൾ;
“”…എടാ… മീനുമോളെവിടെ..?? അവളിന്നു നിന്റൊപ്പമാ തിരിച്ചുവരുന്നേന്നു പറഞ്ഞിട്ട്… അവളെവിടെ..??”””_ എന്നൊരു ചോദ്യം…
അന്നേരമാണെനിയ്ക്കു വെളിവുവീഴുന്നത്…
കേട്ടപാടേ വീട്ടുമുറ്റത്ത് ഓഫ്ചെയ്തുനിർത്തിയ വണ്ടിയുമെടുത്ത് ഞാൻ കോളേജിലേയ്ക്കു പാഞ്ഞു…
അതിനിടയ്ക്ക് ഇടതുകയ്യാൽ പോക്കറ്റിൽനിന്നും ഫോണെടുത്തു നോക്കിയപ്പോൾ അമ്മയുടേം ചെറിയമ്മേടേം കുറേ മിസ്സ്ഡ്കോൾസല്ലാതെ മീനാക്ഷിയുടെ വിളിയൊന്നും വന്നിട്ടുണ്ടായില്ല…
…കോപ്പ്.! ഏതുനേരത്താന്തോ മറക്കാൻ തോന്നിയേ..?? സ്വയംപ്രാകിക്കൊണ്ടു ഞാൻ ആക്സിലറേറ്റർ തിരിച്ചു…
കോളേജിനുമുന്നിലെത്തി നോക്കുമ്പോൾ കോളേജുഗേറ്റു പൂട്ടിയെടുത്തിരിയ്ക്കുന്നു…
ഇനി എവിടെപ്പോയി തിരയുമെന്നോർത്തപ്പോൾ ആദികേറി…
നേരേ അടുത്തുള്ള ബസ്സ്സ്റ്റോപ്പിലേയ്ക്കു ചെന്നു…
ആരുടെയോ ഭാഗ്യത്തിന് കക്ഷി അവിടുണ്ടായ്രുന്നു…
ബാഗിനെ മടിയിലിരുത്തി, അതിനേയും കെട്ടിപ്പിടിച്ച് വെയ്റ്റിങ്‌ഷെഡ്ഡിന്റെ മൂലയിലെ തൂണിൽ ചാരിയിരിയ്ക്കുന്ന മീനാക്ഷിയെ കണ്ടപ്പോൾ ആദ്യമായി എനിയ്ക്കൊരു സന്തോഷമുണ്ടായി…
“”…മീനാക്ഷീ..!!”””_ വിളിച്ചതും ഞെട്ടിത്തിരിഞ്ഞൊരു നോട്ടമായ്രുന്നു…
മുഖംകണ്ടപ്പോഴേ മനസ്സിലായി, പേടിച്ചുകിടുങ്ങിയുള്ള ഇരുപ്പായ്രുന്നെന്ന്…
ഞാനാണെന്നു കണ്ടതും ബാഗും കയ്യിലെടുത്തവൾ ഓടിപ്പിടഞ്ഞെന്റെ അടുക്കലേയ്ക്കു വന്നു…