സത്യത്തിൽ അന്നാദ്യമായി മീനാക്ഷിയുടെയാ ചൊറിസ്വഭാവവും ലുക്കും കൊണ്ടെനിയ്ക്ക് ഉപയോഗമുണ്ടായി…
അത്രയുംനാൾ കാണുന്നിടത്തൊക്കെയിട്ട് കളിയാക്കുവേം കുത്തുവാക്കുകൾ പറഞ്ഞ് ചിരിയ്ക്കുകയും ചെയ്തിരുന്ന ലക്ഷ്മിയ്ക്കും ടീംസിനും ഇങ്ങനൊരടി, അതവരു സ്വപ്നത്തിൽ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല…
പ്രണയംനടിച്ചു കൂടെനടന്ന് അവനെ പരമാവധി പൊളന്നുതിന്നിട്ട് ഒടുക്കം ഞാൻനിന്നെന്റെ ബെസ്റ്റുഫ്രണ്ടായ്ട്ടേ കണ്ടിട്ടുള്ളൂന്നു പറഞ്ഞുപോയവൾക്കു തിരിച്ചൊന്നു കൊട്ടിവിടാൻ മീനാക്ഷിവേണ്ടിവന്നു…
എനിയ്ക്കൊട്ടും ദഹിയ്ക്കാത്ത അവൾടെ സ്വഭാവംവേണ്ടിവന്നു…
ക്ലാസ്സിലിരിയ്ക്കുമ്പോൾ മുഴുവനും എന്റെചിന്ത അതേക്കുറിച്ചായ്രുന്നു…
അങ്ങനൊരുവിധം ക്ലാസ്സുംതീർത്ത് ഉച്ചയ്ക്കുശേഷമുള്ള പ്രാക്ടിയ്ക്കൽസെക്ഷനും കഴിഞ്ഞ ഞാൻ ഗ്രൗണ്ടിൽനിന്നും അവന്മാർ നേരമ്പോയെന്നും പറഞ്ഞു വിളിച്ചയുടനെ ഇറങ്ങിയോടുവായ്രുന്നു…
അന്നേരമെന്തോ മറ്റൊന്നും ഞാൻ ചിന്തിച്ചില്ല…
വീട്ടിൽപ്പോലുംപോകാതെ നേരേ ഗ്രൗണ്ടിലേയ്ക്കെത്തുമ്പോൾ അവടെ പ്രാക്ടീസ് സെക്ഷനാരംഭിച്ചു കഴിഞ്ഞിരുന്നു…
ഉടനെ കളിയ്ക്കാനുമിറങ്ങി…
സന്ധ്യയോടടുത്തപ്പോൾ കളിയുംനിർത്തി വീട്ടിൽച്ചെന്നപ്പോഴാണ് അമ്മയും ചെറിയമ്മയും കൂട്ടിലിട്ട വെരുകിനെപ്പോലെ സിറ്റ്ഔട്ടിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതു കാണുന്നത്…
രണ്ടും തകൃതിയായി ആരെയൊക്കെയോ വിളിയ്ക്കുന്നുമുണ്ട്…
കീത്തുവും ശ്രീക്കുട്ടിയും സോപാനത്തിന്മേൽ ഇരിയ്ക്കുവാണ്…
ഞാൻ ചെന്നങ്ങോട്ടു കയറിയതും അമ്മയിറങ്ങിവന്ന്;