എന്നിട്ടും മീനാക്ഷിവിട്ടില്ല;
“”…ഇവന്റേന്ന് ഓസ്സിനു കുറേത്തിന്നില്ലേ… അതൊക്കെ റീഫണ്ട് ചെയ്തിട്ടു പോയാമതി..!!”””_ എന്നായി അവൾ…
…അയ്യേ.! ഇവളെന്നെക്കാളും കൂതറയായ്രുന്നോന്നു തോന്നിപ്പോയ നിമിഷം…
ഞാനവളെ തുറിച്ചുനോക്കുമ്പോൾ കക്ഷി കൈയുംനീട്ടി നിൽക്കുവായ്രുന്നു കാശുമേടിയ്ക്കാൻ…
“”…അതൊന്നുമ്മേണ്ടടീ… കഴിഞ്ഞില്ലേ… നീ തല്ക്കാലംപോകാൻ നോക്ക്..!!”””_ അവളെ പറഞ്ഞുവിടാനുള്ള ധൃതിയിൽ ഞാൻപറഞ്ഞു…
ഇനിയും അവളവിടെനിന്നാൽ അന്നുതിന്നതുവരെ വിരലിട്ടു കക്കിപ്പിയ്ക്കാനുമാ സാധനം മടിയ്ക്കില്ലല്ലോ…
“”…ഓ.! നെനക്കുവേണ്ടേ വേണ്ട… അപ്പൊ ഞാമ്പോണു… വൈകുന്നേരം കാത്തുനിയ്ക്കോലോ ല്ലേ..??”””_ തിരിഞ്ഞുപോകാനായി ചെരിഞ്ഞുകൊണ്ടവൾ ആക്കിയചിരിയോടെ ചോദിച്ചതും കോപ്പത്തി മുതലെടുക്കുവാന്നെനിയ്ക്കു ബോധ്യപ്പെട്ടു…
അവളുമാരുടെ മുന്നില്
എതിരുപറയത്തില്ലെന്നു മീനാക്ഷിയ്ക്കറിയാം…
അതാണാ ചിരിയുടെയർത്ഥം…
എന്നാലും;
“”…എനിയ്ക്കു നേരത്തേപോണം… നീ ബസ്സേലങ്ങു വാ..!!”””_ ന്നു പറഞ്ഞൊഴിവാകാൻ ശ്രെമിച്ചെങ്കിലും ഏറ്റില്ല…
“”…എനിയ്ക്കിവടന്നു ബസ്സേലു വരാനറിയില്ലടാ… അതോണ്ടല്ലേ… പ്ളീസ്സ്… ന്റെ ചക്കര നിയ്ക്കണേടാ..!!”””_ എന്നെനോക്കി പറഞ്ഞുകൊണ്ടവൾ റിവേഴ്സിൽ നടന്നപ്പോൾ, ഇതൊക്കെ ലെക്ഷ്മിയും മറ്റവളുമാരും കേൾക്കുന്നുണ്ടല്ലോന്നുള്ള കിരുകിരുപ്പ് എനിയ്ക്കുമുണ്ടായി….
“”…കാത്തുനിൽക്കാനൊന്നും പറ്റില്ല… വേണേല് കളികഴിഞ്ഞുവരാം… ഇറങ്ങിനിന്നാ മതി..!!”””_ മറുപടിപറഞ്ഞ് തിരിഞ്ഞുനടക്കുമ്പോൾ ലക്ഷ്മിയേയും കൂടെനിന്നവളുമാരേം ഒന്നു തുറിച്ചുനോക്കാനും ഞാൻമറന്നില്ല…