അതുകൊണ്ട് വെറുതെ വായിലുവെള്ളമിറക്കി നിൽക്കണ്ടെന്നുകരുതി തിരിഞ്ഞതും അവള് ഓടിവന്നെനിയ്ക്കു വട്ടംകയറി…
“”…മ്മ്മ്..?? എന്താ..??”””_ അവളുമുന്നിൽ കയറിനിന്നതും ചുറ്റുപാടുമൊന്നു കണ്ണോടിച്ചുകൊണ്ടു ഞാൻചോദിച്ചു…
ആരേലുംകണ്ടാൽ നാണക്കേടാവോലോന്നായ്രുന്നു അപ്പോളെന്റെ ചിന്ത…
“”…നീ ഫുഡൊക്കെ കഴിച്ചായ്രുന്നോ..??”””_ അവൾടെ വായീന്നങ്ങനൊരു ചോദ്യംകേട്ടതും ഞാൻ മിഴിച്ചുനോക്കിപ്പോയി…
അപ്പോളവൾ തുടർന്നു;
“”…ഞങ്ങളു പുറത്തുപോയി കഴിച്ചായ്രുന്നു… ഇവടടുത്തൊക്കെ ഒത്തിരി ഹോട്ടലൊക്കെണ്ടല്ലേ… അതേതായാലും കൊള്ളാം..!!”””
“”…അതല്ലേലും നിനക്കിഷ്ടപ്പെടോന്ന് എനിയ്ക്കറിയാം…
പിന്നൊരപേക്ഷയുണ്ട്, കണ്ട ഹോട്ടലിലൊക്കെക്കേറി കട്ടുംമോട്ടിച്ചും തിന്നരുത്… മേടിച്ചുതിന്നുന്നതിനൊക്കെ കാശുകൊടുക്കണമെന്ന്..!!”””_ അവളെയൊന്നു കൊട്ടിയതും കക്ഷിയെന്നെ തിന്നുമെന്നഭാവത്തിലൊരു നോട്ടം…
അപ്പോഴേയ്ക്കുമതിലേ പോയ പിള്ളേരൊക്കെ ഞങ്ങളെനോക്കി തലകുലുക്കാനും ആക്കിച്ചിരിയ്ക്കാനുമൊക്കെ തുടങ്ങിയപ്പോൾ ഞാനവളോടു പോകാനായി കണ്ണുകൂർപ്പിച്ചു…
“”…വൈകിട്ടുപോവുമ്പം എന്നെക്കൂടി കൊണ്ടുപോണം..!!”””_ എന്നൊരാവശ്യവുമുന്നയിച്ച് എന്റെ മറുപടികേൾക്കാൻ നിൽക്കാതെ മീനാക്ഷി തിരിഞ്ഞുനടന്നു…
അവളെയിവടെ കളഞ്ഞിട്ടെങ്ങനെ പോകുമെന്ന അന്താരാഷ്ട്രചിന്തയോടെ ക്ലാസ്സിലേയ്ക്കു തിരിയുമ്പോഴാണ് പെട്ടെന്ന് ലെക്ഷ്മിയെന്റെ മുന്നിലേയ്ക്കു വന്നുചാടുന്നത്…
ഈ ലെക്ഷ്മിയാണ് എന്നെ ഫസ്റ്റിയറിലൊന്നൂമ്പിച്ചത്…