സാധാരണ ഞാനിറങ്ങുമ്പോൾ എന്നോടുപോലും ചോദിയ്ക്കാതെ ഓടിപ്പാഞ്ഞുവന്നെന്റെ വണ്ടീൽ കേറുന്നവളാ…
അങ്ങനുള്ളവള് ഞാനിറങ്ങുന്ന സമയമെന്തിനാ ചോദിയ്ക്കുന്നേ..??
“”…എടാ… നീയെപ്പഴാ പോണേന്ന്..??”””_ അവളു വീണ്ടുംതിരക്കി…
“”…ഞാനെപ്പൊപ്പോയാ നെനക്കെന്താ..?? നിന്നെന്തായാലുമാ മറ്റേടത്ത് കൊണ്ടെത്തിയ്ക്കുന്നുണ്ടല്ലോ ഞാൻ..??”””
“”…അതല്ല… ഇന്നു ഞാനും നിന്റൊപ്പം നിന്റെ കോളേജിലേയ്ക്കു വരുവാ..!!”””_ പറഞ്ഞുതീരേണ്ടതാമസം ഞാൻചോദിച്ചു;
“”…അപ്പൊ എന്റെ കോളേജും മെഡിയ്ക്കൽ കോളേജാക്കിയോ..?? അയ്യോ.! ഇനിയിപ്പൊ ഞാനെങ്ങനെ ബാക്കിപഠിയ്ക്കും..??”””_ ന്ന്…
കേട്ടപ്പോഴേ ഞാനവളെയാക്കുവാന്നു മീനാക്ഷിയ്ക്കു മനസ്സിലായി…
ഉടനെയവൾ പറഞ്ഞു;
“”… അതല്ല… ഇന്നുംനാളേം ഞങ്ങടൊരു അവെയർനസ്സ്‌ക്ലാസ്സ് നിങ്ങടെ കോളേജിലുവെച്ച് നടത്താമ്പോകുവാ, ഗേൾസിന്റെ മെൻസസുമായി ബന്ധപ്പെടുത്തി..!!”””
“”…അവയർനസ്സ് ക്ലാസ്സോ..?? നീയോ..?? ഊമ്പി.! എടീ നീയേ നിനക്കുപറ്റുന്ന വല്ല പണിയുംചെയ്തു പെഴച്ചുപോകാൻ നോക്ക്..!!”””_ കിട്ടിയവസരം മുതലാക്കി ഞാനൊന്നുവാരിയതും മീനാക്ഷിയ്ക്കുപൊളിഞ്ഞു;
“”…അതിനു നീയല്ലല്ലോ കണ്ടക്ട് ചെയ്യുന്നേ… ഞാനല്ലേ… സോ, എന്താ ചെയ്യേണ്ടേന്ന് എനിയ്ക്കറിയാം..!!”””_ പറഞ്ഞുകൊണ്ട് അവള് പുറത്തേയ്ക്കിറങ്ങി…
പക്ഷേ, കക്ഷിപറഞ്ഞത് സത്യമായ്രുന്നു…
കാരണം, ഇറങ്ങാൻനേരം ചെറിയമ്മവന്ന്;
“”…ഇനി രണ്ടൂടെ അവിടെക്കിടന്നു തല്ലുകൂടരുത്..!!”””_ എന്നുംകൂടി പറഞ്ഞു…