സത്യത്തിലന്നേരം മീനാക്ഷിയുടെ ചെകിടുതീർത്തൊന്നു കിട്ടോന്നാണു ഞാൻ കരുതീരുന്നതെങ്കിലും, അവൾടെയാ ഡയലോഗുകേട്ടതും ആ കോപ്പൻ കണ്ണുംമിഴിച്ച് നോക്കിനിന്നുപോയി…
“”…അതോണ്ടിനി എന്റെന്തേലും കാര്യത്തില് ആവശ്യമില്ലാണ്ടിടപെടുന്നതിനുമുന്നേ ആ ഹോക്കിസ്റ്റിക്കിന്റെ കാര്യമോർത്താൽ നന്നാവും..!!”””_ എന്നുകൂടി കൂട്ടിചേർത്തവൾ ബൈക്കിനു പിന്നേലേയ്ക്കു കയറിയതും;
“”…ഇങ്ങനെ ആണുങ്ങളെ പറയിപ്പിയ്ക്കാൻ നില്ക്കാതെ പേരിനുംവേണ്ടി തൂങ്ങിക്കിടക്കണയാ സാമാനം വല്ല റോഡിലുമൊരച്ചുകള പുണ്ടേ..!!”””_ ന്നും പറഞ്ഞു ഞാൻ വണ്ടി പുറത്തേയ്ക്കെടുത്തു…
മീനാക്ഷിയെ രണ്ടുപറയാനുള്ള ചങ്കുറപ്പവന്മാർക്കില്ലാത്തതിന്റെ കലിയാണു ഞാൻ പറഞ്ഞുതീർത്തതെങ്കിലും, അവന്മാരിനി ഭാര്യയെ സപ്പോർട്ടുചെയ്ത മക്കുണൻഭർത്താവായി എന്നെക്കണ്ടിട്ടുണ്ടാവോ..??
“”…അത്രയ്ക്കങ്ങട് നെഗളിയ്ക്കണ്ട… നാളെച്ചെല്ലുമ്പോൾ അവന്മാരെല്ലാംകൂടി ഇടിച്ചുതൂറിപ്പിയ്ക്കും..!!”””_ പോകുന്നവഴിയ്ക്കു പിന്നിലിരുന്നു ചിരിയമർത്താൻ ശ്രെമിയ്ക്കുന്ന മീനാക്ഷിയെ റിയർവ്യൂലൂടെകണ്ട ഞാൻപറഞ്ഞു…
“”…ഓ.! അതിനുള്ള ധൈര്യോന്നും അവന്മാർക്കില്ല..!!”””_ അവളൊന്നു പുച്ഛിച്ചു…
“”…ഉവ്വ.! അവസാനം, യ്യ്യോഡാ സിദ്ധൂ… തൂറിപ്പോയടാന്നും പറഞ്ഞങ്ങുവാ… അപ്പോഴാണെന്റെ വിധമ്മാറാൻപോണേ..!!”””_ എന്റെ വർത്താനത്തിന്റെ സ്റ്റാൻഡേർഡു കുറച്ചുകൂടിയപ്പോൾ ഉണ്ടക്കണ്ണുരുട്ടിയെന്നെ നോക്കിയെന്നല്ലാതെ അവളുമറുപടിയേതും പറഞ്ഞില്ല…
“”…അല്ലേലും ശെരിയാ…”””_ അവളൊന്നും മിണ്ടുന്നില്ലെന്നുകണ്ട
ഞാൻ തുടർന്നു;