ഏറ്റവുംപിന്നിലെ സെപ്പറേഷൻചെയ്ത സീറ്റുകളിലായി പിള്ളേരും…
ഫുൾഎക്സിക്യൂട്ടീവ് ലുക്കിൽ വന്നിരിയ്ക്കുന്ന പേരെന്റ്സിനിടയിലേയ്ക്കു കട്ടക്കൂറ ഷർട്ടും ജീൻസുമിട്ട് ചെന്നുകേറാനൊരു ചടപ്പുതോന്നിയെങ്കിലും മീനാക്ഷി പിടിച്ചുവലിച്ച് അങ്ങോട്ടേയ്ക്ക് കയറ്റുകയായിരുന്നു…
ഞാനകത്തേയ്ക്കു കാലെടുത്തുവെച്ചതും അവിടെ ഇരുന്നവരൊക്കെ എന്നെ തുറിച്ചുനോക്കുകകൂടി ചെയ്തപ്പോൾ ഉണ്ടായിരുന്ന ബാക്കി ഗ്യാസ്സുകൂടെപ്പോയി…
എന്നാലപ്പോഴാണ് പിന്നിലിരുന്നയേതോ ഒരുപെണ്ണ്;
“”…ദേ… സിദ്ധു വന്നൂ..!!”””_ എന്നൊരലർച്ചയിട്ടത്…
അതോടെ ബാക്കിയുള്ളൾമാരുടെ ഒരാരവവും കൈയ്യടിയുമൊക്കെയായി എന്നെയങ്ങോട്ടു ക്ഷണിച്ചു…
ഞാനാണെങ്കിൽ, ഞാനല്ലാതെ വേറേതേലും സിദ്ധുവുണ്ടോ എന്നമട്ടിൽ തിരിഞ്ഞൊന്നു നോക്കുകപോലുംചെയ്തു…
സെലിബ്രിറ്റികളെ ആനയിയ്ക്കുമ്പോലുള്ള അവറ്റകൾടെ ആർപ്പുവിളികേട്ട്, അതെന്നെ കളിയാക്കുന്നതാണോന്നുപോലും അറിയാമ്മേല…
ഇതിനിടയ്ക്കു പലവട്ടം മീനാക്ഷിയെന്നെ തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു…
അതിനിടയിൽ സ്റ്റേജിൽനിന്നൊരു വ്യക്തി,
“”…ആരാ അത്..??”””_ എന്നുചോദിച്ചതും മീനാക്ഷി ചാടിക്കേറി,
“”…എന്റെ ഹസ്സ്ബെന്റാ..!!”””_ ന്നൊരു മറുപടികൊടുത്തു…
അപ്പോളടുത്തു നിന്നൊരു വേട്ടാവെളിയൻ, നിൽപ്പുംഭാവവുമൊക്കെ കണ്ടാൽ സാറാണെന്ന് തോന്നും…
ആ പുള്ളിയിടയ്ക്കുകേറി;
“”…ഹസ്സ്ബന്റോ..?? അതിനു മീനാക്ഷിയുടെ കല്യാണങ്കഴിഞ്ഞതാണോ..??”””_ ന്നൊരു ചോദ്യം…
അതുകേട്ടതും എനിയ്ക്കങ്ങു പൊളിഞ്ഞു…