അങ്ങനെ കോളേജിന്റെമുന്നിലെ ബിൽഡിങ്ങിന്റെ വശത്തൂടെയുള്ളവഴിയെ അവളെന്നെ മറ്റൊരു ബിൽഡിങ്ങിലേയ്ക്കു കൊണ്ടുപോയി…
ഏകദേശം മൂന്നുനാലേക്കറിൽ കാണുന്നിടത്തൊക്കെ
ഓരോ ബിൽഡിങ്ങുകൾ…
ഹോസ്പിറ്റലിൽവന്ന ജനങ്ങളും പഠിയ്ക്കുന്ന പിള്ളേരും എല്ലാംകൂടി ജനസമുദ്രം…
ഓഹ്.! പിള്ളേരെയൊക്കെ സമ്മതിയ്ക്കണം, ഞാനൊക്കെയായിരുന്നേൽ ഡെയ്ലി ക്ലാസ്സു കണ്ടുപിടിച്ചുവരുമ്പോൾ ഉച്ചയായേനെ…
മിക്കവാറുംദിവസം ആ ഹോസ്പിറ്റലിൽ വരുന്നുണ്ടേലും അകത്തേയ്ക്കു കേറീതൊന്നോ രണ്ടോ പ്രാവശ്യം മാത്രമാണ്…
അതും മെയ്ൻ ബിൽഡിങ്ങിലെ പ്രിൻസിപ്പാളിന്റെ റൂമിലും ക്യാന്റീനിലുമൊക്കെ…
അങ്ങനെ അവൾകാണിച്ച വഴിയിലൂടെ അത്യാവശ്യം നല്ല വൃത്തിയ്ക്ക് അലങ്കാരിച്ച ഓഡിറ്റോറിയത്തിനു മുന്നിലെത്തി…
വണ്ടി പാർക്കിങ് സൈഡിൽവെച്ച് ഇറങ്ങുമ്പോഴാണ്,
“”…ആഹാ.! പടക്കവും വെടിവെപ്പുകാരനുമൊക്കെണ്ടല്ലോ… ഹോസ്റ്റലും വീടുമൊന്നും പോരാതെവന്നപ്പോ കോളേജിലേയ്ക്കു കേറിയോ..??”””_ എന്നൊരുചോദ്യവും അതിനകമ്പടിയെന്നോണം കുറേ പരിഹാസചിരികളും ഞാൻകേട്ടത്…
ചുറ്റുമൊന്നോടിച്ചു നോക്കിയപ്പോൾ ആരൊക്കെയോ മീനാക്ഷിയെനോക്കി പടക്കമെന്നൊക്കെ വിളിയ്ക്കുന്നതും കണ്ടു…
“”…ആഹാ.! നിന്നിവടെല്ലാരും പടക്കോന്നാണോ വിളിയ്ക്കുന്നേ..??”””_ സംശയത്തോടെ ഞാൻ ചോദിച്ചതും അവളെന്നെ കത്തുന്നനോട്ടത്തോടെ തിരിഞ്ഞുനോക്കി…
ഉടനെ,
“”…നീയെന്നെ നോക്കിപ്പേടിപ്പിയ്ക്കാൻ ഞാനല്ല, ദേ… അവന്മാരു വിളിച്ചതാ..!!”””_ എന്നുത്തരവുംകൊടുത്തു…
അതോടെ അവള് അവന്മാരെയൊന്നു നോക്കിയശേഷം തിരിഞ്ഞുനടന്നു…