സന്തോഷവുംസങ്കടവും കൂടികലർന്ന് കണ്ണുകൾനിറഞ്ഞുള്ള മീനാക്ഷിയുടെനിൽപ്പ്…
എന്തൊക്കെയോ പറയണമെന്നും ചോദിയ്ക്കണമെന്നുമൊക്കെ ആഗ്രഹമുണ്ടാഞ്ഞിട്ടും ഓടിവന്നതിനാലുള്ള കിതപ്പും പ്രതീക്ഷിയ്ക്കാതെ എന്നെ കണ്ടപ്പോഴുള്ള എക്സൈറ്റ്മെന്റും കൂടികലർന്നതിനാൽ നാവനക്കാനവൾക്കു കഴിഞ്ഞില്ലെന്നതാണ് സത്യം…
എന്നാലപ്പോഴും മരണവീട്ടിൽ പെട്ടുപോയ മട്ടായിരുന്നെനിയ്ക്ക്…
കൂട്ടത്തിൽ, സ്ഥായിയായ കുറച്ചുപുച്ഛംകൂടി വാരിവിതറി ഇതൊക്കെയെന്തെന്ന മട്ടിലവളെ നോക്കുമ്പോൾ,
“”…നീ… നീ വരത്തില്ലെന്നാ സത്യായ്ട്ടും ഞാങ്കരുതീരുന്നേ..!!”””_ അപ്പോഴും തന്റെയുള്ളിൽ വകഞ്ഞൊഴുകിക്കൊണ്ടിരുന്ന ആവേശത്തെ പുറമേ പ്രകടമാക്കാനറിയാതെ മീനാക്ഷിപറഞ്ഞു…
“”…അതിനു ഞാൻ നിന്നെക്കരുതി വന്നേന്നുമല്ല, ആ തള്ളയവിടെ ചാവോന്നു ഭീഷണിപ്പെടുത്തിയപ്പൊ വേറെ വഴിയില്ലാണ്ടു വന്നുപോയതാ… നാശം..!!”””_ മീനാക്ഷി പറഞ്ഞുതീരാൻ കാത്തുനിന്നപോലെ എന്റെയാമറുപടി ചെന്നതും അത് കൃത്യമായികൊണ്ടെന്നു മനസ്സിലായി…
അത്രയുംനേരം പൂനിലാവുദിച്ചുനിന്ന മുഖം മെല്ലെ മങ്ങിത്തുടങ്ങി… എന്തെന്നില്ലാതെയുള്ള ആ ആവേശവും പെട്ടെന്നകന്നു…
“”…പോവാം..!!”””_ പെട്ടെന്നെന്റെ മുഖത്തൂന്നു കണ്ണെടുത്തതു പറയുന്നതിനൊപ്പം അവൾതിരിഞ്ഞുനിന്ന് കണ്ണൊന്നുതുടച്ചു…
അതെന്തിനാണെന്നു മനസ്സിലാകാത്തതുകൊണ്ട് ഞാനിട്ടതു കാര്യമാക്കിയുമില്ല…
“”…ഇവിടെയല്ല… ഓഡിറ്റോറിയത്തിലാ ഫങ്ഷൻ… വണ്ടി അവിടെവെയ്ക്കാം..!!”””_ എന്തോ ഓർത്തിട്ടെന്നപോലെ തിരിഞ്ഞ അവൾ അതുമ്പറഞ്ഞ് വണ്ടിയ്ക്കുപിന്നിൽ കയറി…