എന്റെ ഡോക്ടറൂട്ടി 19 [അർജ്ജുൻ ദേവ്]

Posted by

“”…ആടാ..! നിന്റെ തള്ളയിങ്ങുവരട്ടേ, ഞാമ്പറയുന്നുണ്ട്… എന്റെ കെട്ടിയോമ്പോലുമിത്രേം ധൈര്യത്തിലെന്നെ തല്ലത്തില്ല..!!”””_ സിറ്റ്ഔട്ടിൽനിന്നും പോർച്ചിലേയ്ക്കുകയറിയപ്പോൾ പിന്നാലെവന്നാണു കക്ഷിയതുപറഞ്ഞത്…

“”…അതിന്റെ കുരുത്തക്കേടാ കയ്യില്… എന്റേന്നിപ്പൊത്തന്നെ ഇതെത്രാത്തെയാ… അതെങ്ങനെ, മനുഷ്യനായാ കുറച്ചുനാണമ്മേണ്ടേ..??”””_ ഞാൻ വണ്ടിയിലേയ്ക്കു കേറി…

“”…ശെരിയ്ക്കും നീയൊരു നായ്ക്കുട്ടിയാ… ദേഷ്യംവന്നാൽ കടിച്ചുകീറാനും സ്നേഹന്തോന്നിയാൽ നക്കിത്തോർത്താനും മാത്രമേ നെനക്കറിയൂ… അതിനിടയിൽ മറ്റൊന്നിനേം കുറിച്ച് ചിന്തിയ്ക്കാനുള്ള കഴിവില്ലാത്ത പൊട്ടൻ നായ്ക്കുട്ടി..!!”””_ ചെറിയമ്മ കള്ളച്ചിരിയോടെ അടുത്തേയ്ക്കുവന്നു…

“”…ശെരിയ്ക്കും ഞാനൊരു പൊട്ടനാല്ലേ..?? അതോണ്ടാവും ആരുമെന്നെ അടുപ്പിയ്ക്കാത്തത് ല്ലേ..?? ആകെ ചൊറിയാനാണേൽ കൂടി മിണ്ടിക്കൊണ്ടിരുന്നത് മീനാക്ഷിയാ… ഇപ്പൊ അവൾക്കും ജാഡ..!!”””_ ഞാനും ചിരിച്ചുകൊണ്ടാണങ്ങനെ പറഞ്ഞത്…

എന്നാൽ കേട്ടതും ചെറിയമ്മയുടെ മുഖംവാടി…

ഉടനെ അവരെന്റെ കയ്യോട് ചേർന്നൊതുങ്ങി നിന്നിട്ട് പറഞ്ഞു:

“”…എന്നോട് ശ്രീക്കുട്ടനെപ്പോഴും പറയും… സിത്തു കൂടെയുണ്ടേൽ വേറൊന്നിനെക്കുറിച്ചും ചിന്തിയ്ക്കണ്ടാന്ന്… ഈ ലോകംമുഴുവൻ നമ്മളെ തള്ളിപ്പറഞ്ഞാലും തള്ളിക്കളഞ്ഞാലും അവൻമാത്രം നമ്മളെ വിട്ടിട്ട് പോവൂലാന്ന്… കാരണം അതിനുള്ള ബുദ്ധി അവനില്ലാന്ന്..!!”””

“”…ഓഹോ.! വന്ന് ചേർന്നൊക്കെ നിന്നപ്പോൾ ഞാൻകരുതി എന്നെ ആശ്വസിപ്പിയ്ക്കാനാണെന്ന്… കളിയാക്കാനായ്രുന്നല്ലേ..?? മാറ് തളേള..!!”””_ ചോദിച്ചതിനൊപ്പം ഞാനവരെ തള്ളിമാറ്റി,

Leave a Reply

Your email address will not be published. Required fields are marked *