അതുകഴിഞ്ഞു കുറച്ചുസമയംകൂടി കട്ടിലിൽ ചെലവഴിച്ചശേഷമാണ് ഞാൻ ഫ്രഷാവാനായി ബാത്ത്റൂമിലേയ്ക്കു കയറുന്നത്…
എന്നാലപ്പോഴെല്ലാം മനസ്സുകൊണ്ടുഞാൻ ചെറിയമ്മയെ പ്രാകുവായിരുന്നു…
…കള്ളത്തള്ള.! അവരു പറഞ്ഞാലനുസരിയ്ക്കോന്നുള്ള അഹങ്കാരവാ പെണ്ണുമ്പിള്ളയ്ക്ക്… കോപ്പ്..! അവരുടെസ്ഥാനത്തു വേറാരേലുമായിരുന്നേൽ ഗുളികയിട്ട വായിലേയ്ക്കു കൊറച്ചു വെള്ളങ്കൂടിയൊഴിച്ചു കൊടുത്തേനേ… മൈര്.! ഇതാണു പറയുന്നത് ആരേം മനസ്സറിഞ്ഞു സ്നേഹിയ്ക്കരുത്… സ്നേഹിച്ചാലിതുപോലെ ഊമ്പിപ്പോവും.!
സ്വയം പിറുപിറുത്തുകൊണ്ട് കുളിയവസാനിപ്പിച്ചിറങ്ങിയതും ബെഡ്ഡിൽക്കിടന്ന എന്റെ ഫോൺമുഴങ്ങി…
ചെന്നെടുത്തുനോക്കുമ്പോൾ മീനാക്ഷിയാണ്…
ഞാൻ ചെല്ലുന്നുണ്ടോന്നറിയാനുള്ള അവസാന ശ്രെമമായിരിയ്ക്കണം…
ഞാനപ്പോൾത്തന്നെ ആ കോള് കട്ടുചെയ്തു…
പിന്നെ ഡ്രസ്സുംമാറി പുറത്തേയ്ക്കിറങ്ങിയപ്പോൾ ചെറിയമ്മ ഹോളിലുണ്ടായിരുന്നു…
എന്നെക്കണ്ടതും;
“”…നീയിറങ്ങാറായോ..??”””_ ന്നൊരു ചോദ്യം…
അതിനു മറുപടിയായൊന്നു മൂളിയപ്പോൾ,
“”…എന്നാലും നീയീ ഉരുക്കുപോലത്തെ കൈകൊണ്ടല്ലേടാ പട്ടീ ആ കൊച്ചിനെ തല്ലുവേം മാന്തുവേമൊക്കെ ചെയ്യുന്നത്… പാവംപെണ്ണ്… അതിനെ സമ്മതിയ്ക്കണം..!!”””_ എന്നും പറഞ്ഞുകൊണ്ടവര് തല്ലുകൊണ്ട കവിളിലൊന്നു തലോടി;
“”…ഈശ്വരാ… പുകച്ചിലിതുവരെ തീർന്നിട്ടില്ല… നീരാവുകേംചെയ്തു… ഇനിയീ കവിളുംവെച്ചു ഞാനെങ്ങനെ ബാങ്കിപ്പോവോ എന്തോ..??”””
“”…നന്നായിപ്പോയി… കയ്യിലിരുപ്പു നന്നായില്ലേൽ ഇനീംമേടിയ്ക്കും..!!”””_ പറഞ്ഞുകൊണ്ടു പുറത്തേയ്ക്കു നടക്കുമ്പോൾ ഞാനറിയാതെ ചിരിച്ചുപോയി…