എന്റെ ഡോക്ടറൂട്ടി 19 [അർജ്ജുൻ ദേവ്]

Posted by

“”…അതിനിനി പോയാലല്ലേ ഇനിയങ്ങനൊന്നും നടക്കത്തില്ലെന്നു പറയേണ്ടതുള്ളൂ…!!”””

“”…അപ്പൊ ചെറിയമ്മപറഞ്ഞാ നീ കേൾക്കത്തില്ലാന്നാണോ..??”””_ സ്വരംകടുപ്പിച്ചുകൊണ്ടവരു ചോദിച്ചതും,

“”…ഇക്കാര്യത്തിൽ ചെറിയമ്മയെന്നല്ല, ദൈവന്തമ്പുരാൻ നേരിട്ടുവന്നു പറഞ്ഞാലും ഞാൻ കേൾക്കത്തില്ല..!!”””_ എന്നുതന്നെയായിരുന്നെന്റെ മറുപടി…

അതുകേട്ടതും ചെറിയമ്മ ബെഡ്ഡിൽനിന്നും ചാടിയെഴുന്നേറ്റു;

“”…അപ്പൊ… അപ്പൊ നീയുമെനെ അനുസരിയ്ക്കില്ലല്ലേ..?? ഞാനിത്രേന്നാളുങ്കരുതീരുന്നത് ആരെന്റൊപ്പമില്ലേലും നീ കൂടെക്കാണുവെന്നാ… എന്നിട്ടു നിനക്കും ഞാമ്പറഞ്ഞതു കേൾക്കാമ്മയ്യേൽ പിന്നെന്തിനാ ഞാഞ്ചീവിച്ചിരിയ്ക്കണേ..??”””_ വാക്കുകളൊന്നു മുറിച്ചുകൊണ്ടവര് കയ്യിൽക്കരുതീരുന്ന സ്ലീപ്പിങ്പിൽസിന്റെ ബോട്ടിലെന്റെനേരേ കാട്ടി…

എന്നിട്ട്;

“”…കണ്ടോ നീയിത്..?? ഞാൻ പറയുന്നതനുസരിയ്ക്കാൻ നിനക്കൊക്കത്തില്ലേൽ ഞാനിതിപ്പൊ വിഴുങ്ങും..!!”””_ അങ്ങനൊരു ഭീഷണിയുംമുഴക്കി…

“”…ഓ.! സൈക്കോളജിയ്ക്കൽ മൂവായിരിയ്ക്കും… ഇതൊക്കെയിപ്പൊ സീരിയലുകളിലെ ക്ലീഷേസീനാണല്ലോ… ഇന്നലെയവളും ചാവോന്നൊക്കെപ്പറഞ്ഞതേയുള്ളൂ… ഏതായാലും നടക്കട്ടേ..!!”””_ എന്നതിനു പുച്ഛത്തോടെ മറുപടികൊടുത്തു കഴിഞ്ഞതും, ചെറിയമ്മ ബോട്ടിലിൽനിന്നും കുറേ ടാബ്ലെറ്റ്സ് കയ്യിലേയ്ക്കുവീഴ്ത്തി വായിലേയ്ക്കിട്ടു…

ഒരുനിമിഷം സ്തംഭിച്ചുപോയ ഞാൻ, എന്തുചെയ്യണമെന്നറിയാതെ പകച്ചുപോയെങ്കിലും അടുത്തനിമിഷമവരെ പിടിച്ചുനിർത്തി കഴുത്തുമുന്നിലേയ്ക്കു കുനിച്ചു വായപിളർത്തി കുലുക്കിയപ്പോൾ ഗുളികകളോരോന്നായി ചാടിപ്പോയി…

Leave a Reply

Your email address will not be published. Required fields are marked *