“”…എടാ… എത്രയൊക്കെപ്പറഞ്ഞാലും അവളുനിന്റെ ഭാര്യയല്ലേടാ… അപ്പോൾ അവൾക്കെന്തേലുമാവശ്യം വന്നാൽ ചെയ്തുകൊടുക്കേണ്ടതാരാ..?? നീയല്ലേ..??”””_ ഒന്നുനിർത്തിയശേഷം എന്റെമുഖത്തേയ്ക്കു നോക്കി അവർതുടർന്നു;
“”…പാവം.! മീനുമോള് കരഞ്ഞോണ്ടാ ഇറങ്ങിപ്പോയേ… ഈ വീട്ടിലു വന്നുകേറിയോണ്ടാ, അല്ലേലെങ്ങനെ കഴിയേണ്ട കുഞ്ഞാ..!!”””_ ഒരു ദീർഘനിശ്വാസത്തോടെ ചെറിയമ്മയതു പറഞ്ഞുനിർത്തീതും,
“”…നിങ്ങടെ പറച്ചിലുകേട്ടാത്തോന്നുവല്ലോ, ഞാനവളെ വിളിച്ചിറക്കിക്കൊണ്ടു വന്നതാന്ന്… അവൾടഹങ്കാരത്തിനോരോന്നൊക്കെ കാട്ടി വലിച്ചുപോയതല്ലേ… അതിനിനി എന്നെപ്പറഞ്ഞിട്ടു കാര്യമുണ്ടോ..??”””_ ഞാനുംവിട്ടില്ല…
“”…അപ്പൊപ്പിന്നെ നീ കാണിച്ചതൊക്കെ ശെരിയാണെന്നാണോ..?? ആഹ്.! കഴിഞ്ഞതുകഴിഞ്ഞു… അതൊക്കെ മറന്നേക്ക്… എന്നിട്ടു മോനൊന്നവൾടെ കോളേജുവരെയൊന്നു പോ… അവൾക്കുമതൊരു സന്തോഷമാകും… ചെറിയമ്മയല്ലേ പറയുന്നേ..??”””
“”…ദേ.. എന്നെക്കൊണ്ടൊന്നും പറയിപ്പിയ്ക്കരുത്… നിങ്ങളും നിങ്ങടെമോനും പറഞ്ഞതുകേട്ടോരൊന്നൊക്കെ ചെയ്താണ് ഞാനീയവസ്ഥയിലെത്തീത്… അന്നോർക്കുന്നുണ്ടോ, നിങ്ങളുപറഞ്ഞകേട്ട് ഞാനവക്ക് വെച്ചുണ്ടാക്കിക്കൊടുത്തത്… എന്നിട്ടു തിരിച്ചൊരു പട്ടീടെവിലതന്നോ അവളെനിയ്ക്ക്..?? ഇത്രയൊക്കെയായ്ട്ടും മതിയാവാത്തോണ്ടായിരിയ്ക്കും അടുത്തടവുമായി ഇറങ്ങിയേക്കുന്നത്..!!”””_ അതുകേട്ടതും,
“”…അതൊക്കെ കഴിഞ്ഞതല്ലേടാ… ഇനിയെന്തായാലുമങ്ങനൊന്നും നടക്കത്തില്ലാന്നു ചെറിയമ്മയുറപ്പു തരാം… മക്കളീപ്രാവശ്യങ്കൂടി പോടാ..!!”””_ എന്നായി ചെറിയമ്മ…