അതുകണ്ടതും ഞാൻ വീണ്ടും തുടർന്നു;
“”…അല്ലേലും നിന്റെയൊക്കൊപ്പം ജീവിയ്ക്കുന്നതുതന്നെ ചത്തതിനു സമമാണ്..!!”””_ പറഞ്ഞുകൊണ്ടു ഞാൻ കട്ടിലിലേയ്ക്കു മലർന്നപ്പോൾ കുറച്ചുനേരമെന്നെ നോക്കിനിന്നശേഷമവൾ പുറത്തേയ്ക്കിറങ്ങി…
കൊണ്ടാക്കാനായി ഹോസ്പിറ്റലിൽ ചെന്നാൽ അവള് പിടിച്ചുവലിച്ച് അകത്തു കയറ്റിയാലോന്നുള്ള പേടികൊണ്ട് അന്നത്തെദിവസം ഞാനവളെ കൊണ്ടാക്കാനും പോയില്ല…
മീനാക്ഷിപോയി കുറച്ചുകഴിഞ്ഞപ്പോളാണ് പാഞ്ഞുപറത്തി ചെറിയമ്മ റൂമിലേയ്ക്കുവരുന്നത്…
വന്നുകയറിയപ്പോൾ ബെഡ്ഡിൽ ചടഞ്ഞുകിടക്കുന്ന എന്നെക്കണ്ടതും അവരുടെമുഖം വലിഞ്ഞുമുറുകി…
“”…നീയിന്നു കോളേജിപ്പോണില്ലേ..??”””_ നല്ലുഗ്രൻകലിപ്പിൽ തൊണ്ടപൊട്ടുന്നുച്ഛത്തിലായിരുന്നു ചോദ്യം…
അതിന്,
“”…ഞാനാദ്യായ്ട്ടൊന്നുവല്ലല്ലോ കോളേജിൽ പോകാണ്ടിരിയ്ക്കുന്നേ..?? പിന്നെന്താ ഇന്നൊരു പ്രത്യേകത..??”””_ ഞാനുമതേ ടെംപോയിൽ തിരിച്ചുചോദിച്ചു…
ഉടനെ,
“”…ആടാ.! എനിയ്ക്കറിയാം, ഇന്നവളെ കോളേജിക്കൊണ്ടുപോവേണ്ടി വരുമെന്നോർത്തല്ലേ നീ പോകാത്തേ..??””’_ എന്നൊരു ചോദ്യം…
“”…ആണെങ്കി..??”””_ തിരികെ ഞാനതുചോദിച്ചതും ചെറിയമ്മ എന്നെയൊന്നു തുറിച്ചുനോക്കി…
എന്നാലതിനും ഞാൻ മൈൻഡുകൊടുക്കുന്നില്ലെന്നു കണ്ടപ്പോൾ മറ്റുവഴിയില്ലാതെ അവരെന്റടുക്കലായിരുന്നു…
“”…മോനേ… ചെറിയമ്മ പറയുന്നതൊന്നു വാവകേൾക്ക്…!!”””
“”…അവൾടെ കോളേജിൽപ്പോകുന്നതൊഴികെ വേറെന്തുവേണേലും പറഞ്ഞോ… പക്ഷേയിതുമാത്രം നടക്കൂല..!!”””_ ചെറിയമ്മ കൊഞ്ചിക്കൊണ്ടെന്നെ തളർത്താൻ നോക്കിയെങ്കിലും ഏറ്റില്ല…