“”…അതേ… നിങ്ങളുകൂടുതലിട്ടു പതപ്പിയ്ക്കണ്ട..!!”””_ എന്റെ തലമുടിയിൽ തഴുകിത്തുടങ്ങിയ കൈതട്ടിമാറ്റിക്കൊണ്ടു ഞാൻ തുടർന്നു;
“”…നിങ്ങളൊറ്റ പെമ്പറന്നോത്തി കാരണവാ ഞാനന്നിവൾക്കു വെച്ചുണ്ടാക്കിക്കൊടുത്തത്… ഒരു നാണോമില്ലാണ്ടതു വലിച്ചുവാരിക്കേറ്റീട്ട് പിന്നെ എന്നെക്കാണുമ്പോളിവൾക്ക് അയ്യം… ആ ഒരുനേരത്തെയാഹാരം ഏതേലും പട്ടിയ്ക്കാണു കൊടുത്തതെങ്കിൽ അതു പിന്നീന്നു മാറില്ലാർന്നു..!!”””_ ഒന്നുനിർത്തിയ ശേഷം,
“”…അപ്പോളിത്രേം നന്ദികാണിച്ചയിവൾക്കുവേണ്ടി ഇനിഞാൻ കോളേജിലേയ്ക്കൂടി പോവാം..!!”””_ പുച്ഛത്തോടങ്ങനെകൂടി കൂട്ടിച്ചേർത്തപ്പോൾ ചെറിയമ്മ മുഖംചെരിച്ചു മീനാക്ഷിയെനോക്കി…
അന്നേരമവളെ നോക്കുകയല്ലാതെ ചെറിയമ്മയ്ക്കു മറ്റൊന്നുംമിണ്ടാനുള്ള വോയിസില്ലെന്നതാണ് സത്യം…
ചെറിയമ്മയുടെയാ നോട്ടംകണ്ടതും മീനാക്ഷി കണ്ണുനനച്ചുകൊണ്ട്;
“”…ഇനി സത്യായ്ട്ടും ഞാനങ്ങനൊന്നും ചെയ്യില്ലെന്നുപറ ചെറീമ്മേ… ഇപ്രാവശ്യങ്കൂടിയൊന്നു വരാമ്പറ..!!”””_ എന്നൊന്നു പറഞ്ഞുനോക്കി…
പക്ഷേ, എവിടെയേൽക്കാൻ..??
“”…ഇവരെയല്ല, ഇനി ദൈവന്തമ്പുരാനെക്കൊണ്ടു പറയിപ്പിച്ചാലും ശെരി… എന്റെ വാക്കിലുമാറ്റമില്ല..!!”””_ എന്നുഞാൻ തീർത്തങ്ങടു പറഞ്ഞു…
അതോടെ കണ്ണുംകലക്കിക്കൊണ്ടു ചെറിയമ്മയേയും നോക്കിയവൾ പുറത്തേയ്ക്കൊറ്റ പോക്കായിരുന്നു…
എന്നാൽ ഡോറിനടുത്തെത്തീതും ചെറിയമ്മയവളെ തടഞ്ഞു…
ശേഷം,
“”…വീട്ടീന്നാളുവരണംന്നു നിർബന്ധമുണ്ടോ മോളേ..?? വേറൊന്നുംകൊണ്ടല്ല,
നാളെയെനിയ്ക്കും അവൾക്കൂടി ബാങ്കിലൊന്നുപോണം… അല്ലായിരുന്നേൽ ഞാമ്മന്നേനേ… നാളെക്കഴിഞ്ഞാണേൽ കുഴപ്പോല്ല..!!”””_ എന്നും പറഞ്ഞവളെ ആശ്വസിപ്പിയ്ക്കാൻ ശ്രെമിച്ചെങ്കിലും,