“”…നടപടിയില്ല..!!”””_ എന്നുതന്നെയായിരുന്നു എന്റെ മറുപടി…
അതുകേട്ടതുമവൾടെ വിധമ്മാറി;
“”…കാണിച്ചുതരാടാ ഞാൻ..!!”””_ സങ്കടവും ദേഷ്യവുമെല്ലാം കൂട്ടിക്കലർത്തിയതു പറഞ്ഞവൾ താഴേയ്ക്കുപാഞ്ഞു…
പാദസരത്തിന്റെ കിലുക്കമകന്നതും ചെറിയമ്മയോടുപോയി പരാതി ബോധിപ്പിയ്ക്കാനുള്ള പോക്കാണതെന്നെനിയ്ക്കു മനസ്സിലായി…
ചെറിയമ്മയല്ല, ഇനിയാരുവന്നു പറഞ്ഞാലും എന്റെ തീരുമാനത്തിൽ മാറ്റമില്ലെന്നുറപ്പിച്ചുകൊണ്ട് കട്ടിലിന്റെ ക്രാസ്സിയിലേയ്ക്കു ചാരിയിരുന്നു ഫോണെടുക്കുമ്പോൾ ഡോറുംതള്ളിത്തുറന്ന് അമ്മ കേറിവന്നു….
“”…ഡാ… നാളെ മര്യാദയ്ക്കിവൾക്കൊപ്പം കോളേജിയ്ക്കു പൊയ്ക്കോണം… കേട്ടല്ലോ..!!”””_ വന്നുകേറിയപാടെ അമ്മയുടെ ഉത്തരവതായ്രുന്നു…
ഒന്നാമതേ അമ്മയോടു കട്ടക്കലിപ്പായതിനാൽ ആ ഉത്തരവെനിയ്ക്കത്ര ബോധിച്ചില്ല,
“”…നിങ്ങടെകെട്ടിയോൻ ചൊറിയുംകുത്തി അവിടിരിയ്ക്കുവല്ലേ..?? പുള്ളിയോടുപറ… അല്ലാണ്ടു ഞാമ്പോവോന്നു കരുതണ്ട..!!”””_ ഞാനതേ തലത്തിൽ മറുപടികൊടുത്തതും,
“”…എങ്കിലച്ഛനിങ്ങടു വരട്ടേ… പറഞ്ഞുകൊടുക്കാം..!!”””_ എന്നായി അമ്മ…
അതിന്,
“”…ഓ.! നല്ലകാര്യം.! പിന്നെ പറയുന്നകൂട്ടത്തിൽ നാളെയിവൾടെ കോളേജിലേയ്ക്കൂടൊന്നു പോകാമ്പറേണം കേട്ടോ..!!”””_ അമ്മയ്ക്കുപിന്നലെയായി റൂമിലേയ്ക്കുകയറിവന്ന മീനാക്ഷിയെചൂണ്ടി ഞാൻപറഞ്ഞു…
ഉടനെയമ്മ മീനാക്ഷിയുടെനേരേ തിരിഞ്ഞു,
“”…ഇതിപ്പെന്തോപറ്റി..?? ഇതെന്താ പുതിയപ്രശ്നം..??”””
“”…അത്… അതു ഞാനെന്തോ ജാഡയിട്ടൂന്ന്… ഞാനൊരു ജാഡേമിട്ടില്ലമ്മേ..!!”””_ അമ്മയുടെ ചോദ്യത്തിനവൾ ദയനീയമായി പറഞ്ഞതും,