“”…സിത്തൂ… അങ്ങനെ പറയല്ലേടാ… ഞാൻ… ഞാൻ വേണോങ്കി നിന്റെ കാലുപിടിയ്ക്കാം… പ്ളീസ്സ് ഡാ..!!”””_ അവളു കെഞ്ചിയപ്പോൾ,
“”…നീ കാര്യങ്കാണാൻ കാലല്ല കൊതംവരെ പിടിയ്ക്കും… അതെനിയ്ക്കറിയാത്തതല്ലല്ലോ… അന്നുതന്നെ ഫുഡുണ്ടാക്കിത്തരാൻ നീയിവടെന്തൊക്കെ കാട്ടിക്കൂട്ടി… എന്നിട്ടുണ്ടാക്കിത്തന്നപ്പോൾ അതിന്റെന്തേലുമൊരു നന്ദി നീ കാണിച്ചോ..?? വല്ല പട്ടികൾക്കുമായ്രുന്നു കൊടുത്തതെങ്കിൽ അവറ്റകള് വാലെങ്കിലുമാട്ടിയേനെ..!!”””_ അതായിരുന്നെന്റെ മറുപടി…
“”…അതിന്… അതിനു ഞാനെന്തോ നന്ദികേടാ കാട്ടിയേ..?? നീയെന്നോടങ്ങനെ പറഞ്ഞേപ്പിന്നെ നിനക്കൊരുപദ്രവവും ഞാഞ്ചെയ്തില്ലാല്ലോ..?? നീയടുത്തുവന്നപ്പോഴൊക്കെ ഒഴിഞ്ഞുമാറി പോകയല്ലേ ചെയ്തുള്ളൂ..??”””
“”…ഓഹ്.! നീയതൊഴിഞ്ഞുമാറി പോയതായ്രുന്നോ..?? അല്ലാണ്ടെന്റെമുന്നിൽ ജാഡയിട്ടതല്ലാല്ലേ..??”””
“”…ഞാൻ ജാഡേന്നുമിട്ടില്ല..!!”””_
അവൾ വീണ്ടുമെതിർക്കാൻ ശ്രെമിച്ചപ്പോളെന്റെ വിധംമാറി;
“”…നീ ജാഡകാണിച്ചില്ലെന്നോ..?? ഇത്രേംദിവസം എല്ലാം കണ്ടോണ്ടിരുന്ന എന്നോടു കള്ളംപറഞ്ഞാലുണ്ടല്ലോ, ചെവിയ്ക്കല്ലടിച്ചു പൊട്ടിയ്ക്കും ഞാൻ… അവളു ജാഡ കാണിച്ചില്ലപോലും..!!”””_ ഞാൻ ഫുൾ കലിപ്പുമോഡിലേയ്ക്കു മാറീതും മീനാക്ഷി പിന്നെതിർക്കാനൊന്നും നിന്നില്ല…
കാരണമവൾടെ ആവശ്യമായതിനാലാവണം പെട്ടെന്നുതന്നെ നിറവുംമാറിയത്;
“”…സോറി.! ഇനിയുറപ്പായുമങ്ങനൊന്നും കാണിയ്ക്കില്ല..!!”””_ ദയനീയതകലർത്തി മീനാക്ഷിപറഞ്ഞതും,
“”…നീ കാണിയ്ക്കണ്ട… ഞാനങ്ങോട്ടൊട്ടു വരണുമില്ല..!!”””_ എന്നായിരുന്നെന്റെ മറുപടി…