“”…സിദ്ധൂ..!!”””_ ചായക്കപ്പ് എന്റെനേരേ നീട്ടി പതിഞ്ഞശബ്ദത്തിലവൾ വിളിച്ചു…
“”…മ്മ്മ്..??””
“”…ദേ ചായ..!!”””
“”…ഇന്നെന്താ പതിവില്ലാതൊരു ചായയൊക്കെ..??”””_ പരമാവധി പുച്ഛംകലർത്തിയാണ് ഞാനതുചോദിച്ചത്…
“”…അത്… ഞാനൊരു ചായയിട്ടപ്പോൾ നിനക്കൂടെ മാറ്റിവെച്ചതാ… മ്മ്മ്..!!”””_ മേടിയ്ക്കാൻ മടിച്ചുനിന്ന എന്റെ മുന്നിലേയ്ക്കവൾ വീണ്ടുമാ ചായക്കപ്പു നീട്ടി…
അതിന്,
“”…എനിയ്ക്കുവേണ്ട നിന്റെ കോപ്പിലെ ചായയൊന്നും… കൊണ്ടുപോടീ..!!”””_ എന്നങ്ങോട്ടു തീർത്തുപറഞ്ഞതും മീനാക്ഷിയുടെ മുഖമൊന്നുമങ്ങി…
അതു ഗൗനിയ്ക്കാതെ എഴുന്നേറ്റു പോകാനായി തുടങ്ങിയപ്പോഴാണ്;
“”…നാളെ എന്റൊപ്പമൊന്നു ഹോസ്പിറ്റലിൽ വരാവോ..??”””_ ന്നുള്ള മീനാക്ഷിയുടെ ചോദ്യമുയരുന്നത്…
അതിനു മറുപടിപറയാതെ തിരിഞ്ഞവളെ നോക്കിയപ്പോൾ മീനാക്ഷി കൂട്ടിച്ചേർത്തു;
“”…നാളെ പിജീക്കാരുടെ കോൺവോക്കേഷൻ നടക്കുവാണ്..!!”””
“”…അയ്‌ന്..??”””
“”…അത്… അതിനു വീട്ടിന്നാരേലുംകൂടി വന്നേൽ നന്നായേനെ..!!”””_ അവൾനിന്നു പരുങ്ങി…
“”…ഓഹ്.! അങ്ങനെ… അപ്പൊനിന്റെ കാര്യംകാണാനാല്ലേ ചായേംപൊക്കിപ്പിടിച്ചിങ്ങു പോന്നേ… എന്നാക്കേട്ടോ, ചായയല്ല ചാരായം കൊണ്ടേത്തന്നാലും ഞാമ്മരാമ്പോണില്ല..!!”””_ ഞാൻ തീർത്തുപറഞ്ഞു…
“”…അതുപറ്റൂല… വീട്ടീന്നാരേങ്കിലും കൊണ്ടേച്ചെന്നില്ലേൽ നാണക്കേടാ… അതോണ്ടല്ലേടാ… പ്ളീസ്സ്..!!”””
“”…ആഹാ.! അപ്പൊ ഞാൻവന്നില്ലേൽ നീ നാണങ്കെടോ..?? എങ്കിശെരി..!!”””_ ഞാനൊരു റ്റാറ്റയുംപറഞ്ഞു പുറത്തേയ്ക്കു നടന്നതും കൈയിലിരുന്ന ചായക്കപ്പു ടേബിനു പുറത്തുവെച്ച് അവളോടിവന്നെന്റെ കൈയ്ക്കുപിടിച്ചുനിർത്തി,