കുളികഴിഞ്ഞ് ഡ്രെസ്സുംമാറി പുറത്തുവന്നപ്പോൾ മീനാക്ഷി വണ്ടിയ്ക്കടുത്തായി നിൽപ്പുണ്ടായിരുന്നു…
ഒന്നുംമിണ്ടാതെപോയി വണ്ടിയെടുത്തു തിരിച്ചതും
അവള് പിന്നിലേയ്ക്കു കയറി…
അപ്പോഴേയ്ക്കും പുറത്തേയ്ക്കിറങ്ങിവന്ന ചെറിയമ്മയോടു തലകുലുക്കി പോണെന്നാംഗ്യം കാട്ടുമ്പോഴേയ്ക്കും ഞാൻ വണ്ടിയെടുത്തിരുന്നു…
പോണപോക്കിലൊക്കെ എന്നോടെന്തോപറയാനായി മീനാക്ഷി ശ്രെമിയ്ക്കുന്നതുപോലെ തോന്നിയെങ്കിലും ഞാനതുകാര്യമാക്കിയില്ല…
ഒടുവിൽ,
“”…അമ്മയ്ക്കും ചെറീമ്മയ്ക്കുമൊക്കെ ബീഫൊത്തിരിയിഷ്ടായി… ഞാങ്കുറച്ചേ മാറ്റിവെച്ചുള്ളൂന്നുപറഞ്ഞെന്നെ വഴക്കുമ്പറഞ്ഞു..!!”””_ ഹോസ്പിറ്റലിനടുത്തെത്താറായപ്പോഴാണ് അവളതുപറയുന്നത്…
അല്ലേലിനി ഞാൻ വണ്ടീന്നു ചാടിച്ചുവിടുമെന്നു കരുതീട്ടാണോ ആവോ..??
“”…അതിനിപ്പെന്താ പ്രത്യേകത..?? ഞാനുണ്ടാക്കുന്നതവര് ആദ്യായ്ട്ടൊന്നുവല്ല കഴിയ്ക്കുന്നേ… നിന്റെ കാശിനു മേടിച്ചതാണെന്നുമ്മെച്ച് അതും കൊട്ടിഘോഷിച്ചോണ്ടു വരണ്ട..!!”‘””_ ചെറിയമ്മയുടേം കീത്തുവിന്റേംമുന്നിൽ തനിപെണ്ണാളനായിപ്പോയതിന്റെ കലിപ്പിലാണു ഞാനതുപറഞ്ഞത്…
“”…അതല്ല… തേങ്ങാക്കൊത്തിട്ടതവർക്ക് ഒത്തിരിയിഷ്ടായി… സാധാരണ തേങ്ങാക്കൊത്തിടാണ്ടാ ചെയ്യുന്നേന്നു കീത്തുപറഞ്ഞല്ലോ..!!”””
“”…തേങ്ങകൊത്തിയല്ലാതെ പിന്നെ മുഴുവൻതേങ്ങയിടണോ..??”””_ എന്റെയാ ചോദ്യംകേട്ടതും മീനാക്ഷി പിന്നിലിരുന്നു പല്ലുകടിയ്ക്കുന്നതുകണ്ടു…
എന്നിട്ടുമവൾ വിട്ടില്ല;
“”…കുഞ്ഞുള്ളിയ്ക്കുപകരം സവോളയിട്ടതെന്തിനാന്നും ചെറീമ്മചോദിച്ചു… ഞാനെന്തോ പറയാനാ..?? അല്ല, എന്തിനാ സവോളയിട്ടേ..??”””