“”…നിന്നോടാരാ പറഞ്ഞേ ഇതൊക്കിവിടെ മേടിയ്ക്കാൻ..?? പറേടീ നിന്നോടാരാ പറഞ്ഞേന്ന്..??”””_ സീരിയലുകളിൽ കണ്ടുവെറുത്ത സ്ഥിരം അലവലാതിയമ്മായിയമ്മമാരെ പോലെ അമ്മവീണ്ടും നിന്നു ചിതറിയപ്പോൾ എന്റെ കൺട്രോളുപോയി…
“”…പിന്നെ ഞങ്ങളെന്തു തിന്നോന്നാ നിങ്ങളു വിചാരിച്ചു വെച്ചിരിയ്ക്കുന്നേ..?? രണ്ടൊണക്ക പൂരീമൊണ്ടാക്കിവെച്ചിട്ടുപോയാൽ അതുംതിന്നിട്ടു രണ്ടുദിവസം കിടക്കണോന്നോ..??”””_ എന്റെയെടുത്തടിച്ച മട്ടിലുള്ള ശബ്ദംകേട്ടതും അമ്മയും മീനാക്ഷിയുമൊരുമിച്ചു ഞെട്ടി…
ഉടുത്തിരുന്ന തുണിപോലും അഴിച്ചുമാറ്റാതെ ഫ്രിഡ്ജിലും പാത്രങ്ങളിലുമായി അരിച്ചുപെറുക്കിനടന്ന കീത്തുവും എന്റെയാ ശബ്ദംകേട്ടൊന്നു വെട്ടിത്തിരിഞ്ഞപ്പോൾ ഞാൻതുടർന്നു;
“”…രണ്ടുദെവസം കല്യാണത്തിനുപോയി മൂക്കുമുട്ടേ മൂഞ്ചുമ്പോൾ വീട്ടിൽക്കിടക്കുന്ന രണ്ടുജെന്തുക്കളെന്തേലും തിന്നോന്നന്വേഷിയ്ക്കാൻ തോന്നീലല്ലോ… എന്നിട്ടിപ്പൊ വന്നേക്കുന്നു, ആരോടുചോദിച്ചിട്ടാ മേടിച്ചെപോലും… ഉളുപ്പില്ലല്ലോ..??!!”””_ എന്റെയാ വാക്കുകൾക്കു മറുപടിപറയാതെ ചെറിയമ്മയും അമ്മയും മുഖത്തോടുമുഖം നോക്കുമ്പോൾ എന്നെനോക്കി മിഴിച്ചുനിൽക്കുവായിരുന്നൂ മീനാക്ഷി…
“”…അല്ലാ… നിങ്ങളെന്താ കരുതിയേ..?? നിങ്ങളവിടെക്കിടന്നു തിന്നുമലയ്ക്കുമ്പോൾ ഞങ്ങളു വെറുങ്കഞ്ഞിയുംകുടിച്ചു കിടക്കോന്നോ..?? കടിയ്ക്കുന്നെനിയ്ക്ക്..!!”””_ എന്നുകൂടി ഞാനപ്പോൾ കൂട്ടിച്ചേർത്തതും അമ്മയും ചെറിയമ്മയും മുഖത്തോടുമുഖംനോക്കി ഒറ്റച്ചിരിയായിരുന്നു…