അവരെന്നേയുംകൂട്ടി സ്റ്റെയറിറങ്ങി ഡൈനിങ്ഹോളിലെത്തിയപ്പോൾ അടുക്കളയിൽനിന്നും അമ്മയുടെയൊച്ച കേൾക്കുന്നുണ്ടായിരുന്നു;
“”…നിന്നോടു ചോദിച്ചകേട്ടില്ലേ..?? ആരോടു ചോദിച്ചിട്ടാടീ ഇതൊക്കിവടെ മേടിച്ചേന്ന്..??”””
…എന്തുമേടിച്ചെന്ന്..?? കല്യാണംകൂടിയിട്ടു വന്നപ്പോൾ ഇതിനൊക്കെന്താ ബാധകേറിയോ..?? സ്വയം ചോദിയ്ക്കുമ്പോഴേയ്ക്കും ചെറിയമ്മ എന്നേയുംതള്ളി അടുക്കളയിലേയ്ക്കു കയറ്റി…
ഫ്രിഡ്ജിൽ ബാക്കിയുണ്ടായിരുന്ന കടുകുവറുത്ത ബീഫ്റോസ്റ്റുവെച്ച ബൗളെടുത്തുകൈയിൽ പിടിച്ച്, ഫ്രീസറിൽകയറ്റിയ കടുകുവറുക്കാത്ത ബീഫിലേക്കും നോക്കിയാണമ്മയുടെ ചോദ്യം…
…ഇതു ബീഫല്ലേ..?? ഇതുമേടിയ്ക്കാൻ ഇവരുടൊക്കെ സമ്മതംവേണമായിരുന്നോ..?? ഇതൊക്കെയെന്നാ കോണാത്തിലെ വർത്താനമാണോ ആവോ..??
“”…ആരോടും ചോദിച്ചിട്ടൊന്നുവല്ല… ഇവടെ… ഇവടെ കറിയൊന്നുമില്ലാത്തകൊണ്ട്…”””_ മീനാക്ഷിനിന്നു വിക്കി…
“”…മ്മ്മ്.! ആരാ മേടിച്ചേ..??”””_ അമ്മയുടെ അടുത്തചോദ്യം…
“”…സി.. സിദ്ധു…!!”””
“”…അതിന് അവന്റേലതിനൊക്കെള്ള കാശുണ്ടാരുന്നോ..??”””_ അമ്മ ചോദ്യമാവർത്തിച്ചപ്പോൾ, അതെന്താ എന്റെകൈയില് കാശിരുന്നാലതു പെറോ..?? എന്നഭാവത്തിൽ ഞാൻ ചെറിയമ്മയെയൊന്നു രൂക്ഷമായിനോക്കി…
“”…ക്യാഷ്… ക്യാഷുഞാനാ കൊടുത്തേ..!!”””_ മീനാക്ഷിവീണ്ടും മടിച്ചുമടിച്ചു പറഞ്ഞപ്പോൾ ചെറിയമ്മ തിരിച്ചെന്നേയും തുറിച്ചുനോക്കി…
ആ നോട്ടംവീണപ്പോഴേ ഞാൻ ചമ്മിയില്ലാണ്ടായ അവസ്ഥയിലെത്തി…
അവൾക്കു കഞ്ഞിയ്ക്കൊരുനേരത്തെ അരിയിട്ടുകൊടുക്കണേൽ സിദ്ധു ചാവാണോന്നൊക്കെ തള്ളിമറിച്ചിട്ട് ബീഫും ചിക്കനുമൊക്കെയുണ്ടാക്കി കൊടുത്തെന്നവർക്കു മനസ്സിലായാൽ ചമ്മാതെപിന്നെ..??