എന്റെ ഡോക്ടറൂട്ടി 19 [അർജ്ജുൻ ദേവ്]

Posted by

പെട്ടെന്നുതന്നെ അടുത്ത കോളിങ്ബെൽ ശബ്ദംമുഴങ്ങീതും ഞാനവളെയൊറ്റ ചവിട്ട്…

തൊഴികിട്ടീതും ഉറക്കത്തിൽനിന്നു ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ മീനാക്ഷിയ്ക്കു വെളിവു വരുന്നതിനുമുന്നേ;

“”…പോയ്‌ ഡോറുതുറക്കെടീ..!!”””_ ന്നൊരലർച്ചയായിരുന്നു ഞാൻ…

“”…പോടാ… എനിയ്ക്കൊറങ്ങണം… വേണേ നീ പോയ്‌ തൊറക്ക്..!!”””_ ഉറക്കച്ചടവിൽ പറഞ്ഞുകൊണ്ട് വീണ്ടും ചെരിഞ്ഞുകിടക്കാനായി തുടങ്ങിയപ്പോൾ ഒരുതൊഴികൂടെ കൊടുത്തുകൊണ്ടു ഞാനൊച്ചയിട്ടു;

“”…പോയ്‌ ഡോറ് തുറന്നുകൊടുക്കാതെ നീയിവടെക്കെടന്നുറങ്ങൂല… മര്യാദയ്ക്കു പോടീ..!!”””_ അതുപറഞ്ഞു കഴിയുമ്പോഴേയ്ക്കും വീണ്ടും കോളിങ്ബെൽ കേട്ടതും
മീനാക്ഷി പ്രാകിക്കൊണ്ടെഴുന്നേറ്റു…

“”…നാശംപിടിയ്ക്കാനായ്ട്ട്..!!”””

ഡോറുതുറക്കാനായി റൂമിന്റെ പുറത്തേയ്ക്കിറങ്ങുമ്പോഴും ഉറക്കം പൂർണ്ണമാകാത്തതിനാൽ മീനാക്ഷിയുടെ കാലുകളുറയ്ക്കുന്നുണ്ടായിരുന്നില്ല…

സ്റ്റെയറിറങ്ങുമ്പോഴുള്ള അവൾടെയാ പാദസരത്തിന്റെ കിലുക്കവുംകേട്ട് ഞാൻവീണ്ടും പുതച്ചുമൂടി…

എന്നാൽചെറിയൊരു മയക്കത്തിലേയ്ക്കു വീണ്ടുംവീഴുമ്പോഴാണ്;

“”…ഡാ… സിത്തൂ… എഴുന്നേക്കടാ..!!”””_ ന്നുള്ള ചെറിയമ്മേടെ അലറിച്ച കേൾക്കുന്നത്…

ശബ്ദംകേട്ടതും ഞാൻ ചാടിപ്പിടഞ്ഞെഴുന്നേറ്റു…

അപ്പോൾകാണുന്നത് കലിപൂണ്ടുനിൽക്കുന്ന ചെറിയമ്മയെയാണ്…

…ഇതെന്താപ്പൊണ്ടായേ..?? പോയവഴിവല്ലതും അവള് വീണുചത്തോ..??

ഈശ്വരാ… ഇനിയിപ്പതുമെന്റെ തലേത്തന്നെവരുവോ..??

“”…നീയാരെയാടാ നോക്കിപ്പേടിപ്പിയ്ക്കുന്നേ..?? ഇങ്ങോട്ടെറങ്ങിവാടാ… നിന്നോടൊന്നും മര്യാദയ്ക്കുപറഞ്ഞാൽ നീയൊന്നുംകേൾക്കില്ലല്ലേ…?? വായിങ്ങട്..!!”””_ കൈയ്യേൽപ്പിടിച്ചു വലിച്ചുകൊണ്ടു ചെറിയമ്മവീണ്ടും സ്വരമുയർത്തിയപ്പോൾ കാര്യമെന്തെന്നറിയാതുള്ള അങ്കലാപ്പിൽ ഞാനെഴുന്നേൽക്കുവായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *