അതുകേട്ടതും ഞാൻ തലയ്ക്കു കൈവെയ്ക്കേണ്ട അവസ്ഥയിലായി…
“”…അറിയാമ്പാടില്ലാഞ്ഞിട്ടു ചോദിയ്ക്കുവാ… ഇങ്ങനൊക്കെ ചെയ്യുമ്പോൾ എന്തുസുഖവാ നെനക്കുകിട്ടുന്നേ..??”””_ കണ്ണുതുറുപ്പിച്ചവളെനോക്കി ചോദിച്ചശേഷം ഞാൻതുടർന്നു;
“”…എനിയ്ക്കറിയാം… നീയിതൊക്കെന്നെക്കൊണ്ടു മനഃപൂർവ്വം ചെയ്യിയ്ക്കുന്നതാന്ന്… ജീവനുള്ളൊരു ജന്തുവല്ലേ, എന്തേലുമൊക്കെ തിന്നുകുടിച്ചു കിടന്നോട്ടേന്നു കരുതീപ്പോൾ നെനക്കപ്പഴും പ്രതികാരം… ല്ലേ..??”””_ അവളെയും കപ്പയേയും മാറിമാറിനോക്കി ഞാൻ പറഞ്ഞുനിർത്തി…
“”…ഞാനങ്ങനൊന്നും കരുതീല… ഇതവിടിരുന്നു പാഴായിപ്പോണ്ടെന്നു കരുതിയാ ഞാൻ…”””_ വാക്കുകൾ മുഴുവിപ്പിയ്ക്കാതെ നിർത്തിയ മീനാക്ഷി,
“”…എന്നാ ഞാനരിയടുപ്പത്തിട്ടോളാം..!!”””_ എന്നുപറഞ്ഞു തിരിഞ്ഞു…
എന്നിട്ടുമവൾടെ സംശയംബാക്കിനിന്നു…
“”…അല്ലാ… അരിയടുപ്പത്തിട്ടാലും ഒത്തിരിനേരം പിടിയ്ക്കൂലേ വേവുവരാൻ… അതിനുന്നല്ലത് കപ്പയുണ്ടാക്കുന്നതല്ലേ..??”””_ ചോദിച്ചതിനൊപ്പമെന്റെ മുഖത്തേയ്ക്കു നോക്കിയ കക്ഷീടെ സംശയമപ്പോൾത്തന്നെ മാറി…
ക്ഷണനേരത്തിൽത്തന്നെ അവളുചാടി അരിക്കലമെടുക്കുവേം ചെയ്തു…
എന്നിട്ടു കലത്തിന്റെ മൂടിമാറ്റിയശേഷം താടിയ്ക്കു വിരൽചേർത്തുകൊണ്ടവൾ സ്വയംചോദിച്ചു;
“”…എന്നാലുമാ ഗ്ലാസ്സെവിടെയാ കൊണ്ടോയിവെച്ചേ..??”””_ ചോദ്യത്തിനൊപ്പമെന്നെയൊന്നു പാളിനോക്കുകകൂടി ചെയ്തപ്പോൾ എനിയ്ക്കൊരുകാര്യം തീർച്ചയായി, അവൾക്കു കപ്പയിറങ്ങാതെ സ്വസ്തതകിട്ടില്ല…
അത് എന്നെക്കൊണ്ടുണ്ടാക്കിയ്ക്കാനുള്ള കോപ്രായങ്ങളാണീ കാണിച്ചുകൂട്ടുന്നത്…