അതുകണ്ടതും തന്റെ കത്തിയും കയ്യിലെടുത്തു മീനാക്ഷിയൊതുങ്ങിനിന്നു…
ഞാൻ നുറുക്കാനായി തുടങ്ങീതും മീനാക്ഷി കത്തിയൊക്കെ ഉപേക്ഷിച്ചു…
എന്നിട്ടു ഞാനെങ്ങനെയാണ് നുറുക്കുന്നതെന്നു സസൂക്ഷ്മം വീക്ഷിക്കാൻ തുടങ്ങി…
ഓരോകഷ്ണവും ഞാനെത്രയായ്ട്ടാ നുറുക്കിയതെന്നുപോലും അവളെണ്ണുന്നുണ്ടെന്നു തോന്നിപ്പോകുംവിധമായിരുന്നു പുള്ളിക്കാരീടെ നോട്ടം…
അവൾടപ്പോഴുള്ള നോട്ടങ്കണ്ടാൽത്തോന്നും ഞാനെന്തോ ഓപ്പറേഷൻ ചെയ്യുവാണെന്ന്… അതു നോക്കിപ്പഠിക്കുമ്പോലുള്ള നിൽപ്പുകണ്ട എനിയ്ക്കതങ്ങു സുഖിച്ചില്ല…
“”…ഓ.! എന്നെക്കൊണ്ട് പണിയിപ്പിച്ചിട്ട് തമ്പുരാട്ടി റെസ്റ്റെടുക്കുവാ..?? പോയി രണ്ടു സവോളയെടുത്തു പൊളിച്ചുവെയ്ക്കെടീ..!!”””_ ഞാൻ മുരണ്ടു…
ഉടനെ,
“”…അതെന്തിനാ സവോള..??”””_ എന്നൊരു സംശയമുന്നയിച്ചതും,
“”…നിന്റച്ഛന്റെ ഇരുപത്തെട്ടുകെട്ടിന് പായസം വെയ്ക്കാൻ… പോയെടുത്തു വെയ്ക്കെടീ..!!”””_ ന്നു ഞാനുമങ്ങടു ചീറി…
ഒരുപക്ഷേ,
പട്ടിണികിടക്കേണ്ടി വരുവല്ലോന്നോർത്താവണം തന്തയ്ക്കു വിളിച്ചിട്ടും തിരിച്ചൊന്നും പറയാതിരുന്നത്…
മിക്കാവാറുമെന്റെ തന്ത കല്യാണവീട്ടിലിരുന്നപ്പോൾ ആർത്തുതുമ്മിയിട്ടുണ്ടാവണം…
സവാളക്കുപകരം ഉരുളകിഴങ്ങെടുത്തു പൊളിച്ചു വെക്കുമോന്നു ഞാൻ സംശയിച്ചെങ്കിലും വെറുതേ സംശയിച്ചതായിപ്പോയി…
അവൾക്ക് സവോളയൊക്കെ കണ്ടാലറിയാമായിരുന്നു…
പകുതി പോയെങ്കിലും രണ്ടെണ്ണമെടുത്തു പൊളിച്ചുതന്നു…
എന്നാലതിനുതന്നെ അരമുക്കാൽ മണിക്കൂറെടുത്തതുകൊണ്ടു വേറൊന്നും ഞാനവളോടാവശ്യപ്പെട്ടില്ല…