Tomboy love ❤❤ [Fang leng]

Posted by

 

ശേഖരൻ : എനിക്കറിയില്ല നിന്റെ അമ്മയോട് തന്നെ ചോദിക്ക്

 

സാന്ദ്ര : എന്താ അമ്മേ ഇത് നമ്മൾ കടത്തിലാണെന്ന കാര്യം വിവേകിന്റെ വീട്ടുകാരും അറിഞ്ഞിട്ടുണ്ട് പെട്ടെന്ന് തന്നെ പ്രശ്നങ്ങൾ ഒക്കെ തീരുമെന്നാ ഞാൻ അവനോട് പറഞ്ഞിരിക്കുന്നത് അവരെങ്ങാൻ വിവാഹം ഒഴിഞ്ഞാൽ ഞാൻ പിന്നെ ജീവിച്ചിരിക്കില്ല

 

ശ്രുതി :  പിന്നെ അമലേട്ടൻ കമ്പനി ആവശ്യത്തിനായി എന്റെ ഏട്ടന്റെ കയ്യിൽ നിന്നും  5 ലക്ഷം വാങ്ങിയിരുന്നു അത് ചേട്ടൻതിരിച്ചു ചോദിക്കുന്നുണ്ട്

 

ദേവി : ശെരി ഞാനായിട്ട് ഇനി ഒന്നും പറയുന്നില്ല പോരെ എല്ലാം വരുന്നത് പോലെ വരട്ടെ

 

ഇതേ സമയം തന്റെ റൂമിലേക്കെത്തിയ അർജുൻ ബെഡിലേക്ക് കിടന്ന് പതിയെ കണ്ണുകൾ അടച്ചു പെട്ടെന്നു തന്നെ അവന്റെ മനസ്സിൽ വർഷങ്ങൾക്ക് മുൻപുള്ള അമ്മുവിന്റെ മുഖം തെളിഞ്ഞു വന്നു

 

“ഇപ്പോൾ അവളുടെ മുഖം ഓർമ്മ വരാൻ എന്തായിരിക്കും കാരണം അമ്മു അവൾ കുഞ്ഞിലെ നല്ല സുന്ദരിയായിരുന്നു ഇപ്പോൾ അവൾ എങ്ങനെയായിരിക്കും ഇരിക്കുക ഇനിയിപ്പോൾ സുന്ദരിയല്ലെങ്കിലും ഞാൻ കേട്ടതുപോലെ സ്വഭാവം മോശമാകാതിരുന്നാൽ മതിയായിരുന്നു ”

 

ഇത്തരം ചിന്തകളുമായി അവൻ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു

 

പിറ്റേ ദിവസം

 

“അച്ഛാ ഇത് തന്നെയാണോ വീട് ”

 

കാറിനുള്ളിൽ ഇരുന്നുകൊണ്ട് മുൻപിലെ വീട് ചൂണ്ടി അർജുൻ അച്ഛനോടായി ചോദിച്ചു

 

രാജീവ് :അവർ പറഞ്ഞതു വച്ച് ഇത് തന്നെയാണ്‌ വീട് പക്ഷെ ആരെയും കാണുനില്ലല്ലോ

 

സാന്ദ്ര : ഓഹ് വലിയ വീടാണല്ലോ രാജീവ് അങ്കിൾ ഇത്രക്ക് റിച്ചാണോ ഏട്ടന്റെ ഒരു ഭാഗ്യം നോക്കണേ

Leave a Reply

Your email address will not be published. Required fields are marked *