Tomboy love ❤❤ [Fang leng]

Posted by

 

രാജീവ് ഫോൺ കട്ട് ചെയ്തു

 

റാണി : അവര് എന്താ പറഞ്ഞത്

 

രാജീവ് : എടി അവർക്ക് ഒക്കെയാണെന്ന് നീ വേഗം അവളോട് പോയി കാര്യം പറ

 

റാണി : ഓഹ് ദൈവം എന്റെ പ്രാർത്ഥന കേട്ടു

 

ഇത്രയും പറഞ്ഞു റാണി അമ്മുവിന്റെ റൂമിലേക്ക് പോയി

 

“എടി അമ്മു ടി അമ്മു ”

 

“എന്താ ”

 

“എടി അവര് വിളിച്ചിരുന്നു ”

 

“എന്നിട്ട് ”

 

റാണി : അവർക്ക് സമ്മതമാണെന്ന് അർജുന് നിന്നെ ഒരുപാട് ഇഷ്ടമായെന്ന്

 

അമ്മു : സത്യമായും അവര് അങ്ങനെ പറഞ്ഞോ?

 

റാണി : പിന്നില്ലാതെ അവരിപ്പോൾ വിളിച്ചു വച്ചതേയുള്ളു

 

ഇത് കേട്ട അമ്മുവിന്റെ മുഖത്ത് ചെറിയ ചിരി വിടർന്നു ശേഷം അവൾ പതിയെ റൂമിന്റെ വാതിൽ അടച്ചു

 

കുറച്ച് സമയത്തിന് ശേഷം :-കിടക്കയിൽ പല കാര്യങ്ങളും ആലോചിച്ചുകൊണ്ടിരിക്കുകയായിന്നു അർജുൻ പെട്ടെന്നാണ് അവന്റെ ഫോൺ റിങ് ചെയ്തത്

 

അർജുൻ : ഇതാരാ ഈ നേരത്ത്‌ പരിചയമില്ലാത്ത നമ്പർ ആണല്ലോ

 

അർജുൻ കാൾ അറ്റണ്ട് ചെയ്തു

 

“ഹലോ ഇതാരാ ”

 

“ചേട്ടാ ഇത് ഞാനാ അമ്മു ”

 

“അമ്മുവോ.. 😬ഈ… നമ്പർ എവിടെ നിന്ന് കിട്ടി ”

 

“ചേട്ടന്റെ അച്ഛൻ ഇവിടെ കൊടുത്തിരുന്നതാ ഞാൻ വാങ്ങി ”

 

അർജുൻ : ഓഹ്… അല്ല ഈ രാത്രിയിൽ എന്താ….

 

അമ്മു : ഹേയ് ഒന്നുമില്ല വിവാഹത്തിന് സമ്മതമാണെന്ന് പറഞ്ഞു കാൾ വന്നിരുന്നു…ശെരിക്കും ചേട്ടന് എന്നെ ഇഷ്ടമായോ

 

അർജുൻ : 😥 അതെ ഇഷ്ടമായി അതുകൊണ്ടാണല്ലോ ഓക്കെ പറഞ്ഞത് എന്താ അമ്മു എന്തെങ്കിലും പ്രശ്നമുണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *