Tomboy love ❤❤ [Fang leng]

Posted by

 

ഇത് കേട്ട അർജുൻ ഒന്നും മിണ്ടാതെ വണ്ടി മുന്നോട്ടെടുത്തു

 

അന്ന് രാത്രി അമ്മുവിന്റെ വീട്ടിൽ

 

റാണി : രാജീവേട്ടാ അവരെങ്ങാൻ വിളിച്ചിരുന്നോ

 

രാജീവ് : എവിടെ വിളിക്കാൻ അവള് വന്ന് നിന്ന കോലം നീയും കണ്ടതല്ലേ എത്രയെന്ന് വെച്ചാ റാണി ഒന്നുള്ളത് ഇങ്ങനെയായിപോയല്ലോ ദൈവമേ

 

റാണി : മിണ്ടാതിരിക്ക് അവള് വരുന്നുണ്ട്

 

അമ്മു പതിയെ പടികൾ ഇറങ്ങി അവരുടെ അടുത്തേക്ക് എത്തി

 

റാണി : എന്താ മോളെ കഴിക്കാൻ വല്ലതും വേണോ

 

അമ്മു : ഹേയ് ഒന്നും വേണ്ട പിന്നെ അച്ഛാ അവര് വിളിക്കുകയോ മറ്റോ ചെയ്തോ

 

രാജീവ് : ഇല്ല മോളെ അവർക്ക് എല്ലാവരുമായിട്ടൊക്കെ ആലോചിക്കാനുള്ള സമയം വേണ്ടേ അതുകഴിഞ്ഞു വിളിക്കും

 

അമ്മു : ഇതൊന്നും നടക്കാൻ പോകുന്നില്ല അച്ഛാ ഇനി എനിക്ക് പയ്യനെ നോക്കണ്ട വെറുതെ മനുഷ്യനെ മെനകെടുത്താനായിട്ട്

 

ഇത്രയും പറഞ്ഞു അമ്മു തിരികെ നടന്നു

 

റാണി : മറ്റ് ആലോചനകൾ പോലെയല്ല ഇതിൽ അവൾക്കും നല്ല താല്പര്യം ഉണ്ടായിരുന്നു അവളുടെ മുഖത്തെ സങ്കടം കണ്ടില്ലേ

 

രാജീവ്  : എന്നിട്ടാണോ അങ്ങനെ വന്ന് നിന്നത്

 

ഇതേ സമയം അർജുൻ തന്റെ റൂമിൽ അവൻ പതിയെ ഫോൺ കയ്യിലെടുത്ത് റിയാസിനെ വിളിച്ചു

 

“ഹലോ റിയാസേ ”

 

റിയാസ് : പറ അർജുനെ പോയിട്ട് എന്തായി

 

അർജുൻ : എന്താകാൻ പോയി കണ്ടു തിരികെ വന്നു അത്ര തന്നെ

 

റിയാസ് : എന്നിട്ട് നിനക്ക് കുട്ടിയെ ഇഷ്ടപ്പെട്ടോ

 

അർജുൻ : എന്റെ ഇഷ്ടമൊക്കെ ആര് നോക്കുന്നു ഇവിടെ ഏകദേശം എല്ലാം ഉറപ്പിച്ച മട്ടാ ഇവരെയും കുറ്റം പറയാൻ പറ്റില്ല രക്ഷപ്പെടാനുള്ള അവസാന വഴിയല്ലേ

Leave a Reply

Your email address will not be published. Required fields are marked *