Tomboy love ❤❤ [Fang leng]

Posted by

അർജുൻ : ചെറുതായിട്ട്

ഇത്രയും പറഞ്ഞു അർജുൻ പതിയെ ചിരിച്ചു

അമ്മു : ഞാൻ ഇങ്ങനെ വാ തോരാതെ പറഞ്ഞു അർജുനെ ബോറടിപ്പിച്ചു ഇല്ലേ

അർജുൻ : ഹേയ് തന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് ബാക്കി പറയ്

അമ്മു : പിന്നെ എന്റെ അച്ഛനും ശേഖരൻ അങ്കിളും തമ്മിൽ എന്തോ ഒരു പ്രശ്നം അതോടു കൂടി നമ്മൾ തമ്മിലുള്ള കോണ്ടാക്ടും കട്ടായി ആകെ ബാക്കിയായത് നമ്മുടെ രണ്ട് പേരുടെയും ആ പഴയ ഫോട്ടോയാ അർജുൻ പെണ്ണ് കാണാൻ വരുന്നു എന്ന് കേട്ടപ്പോൾ എനിക്ക് അത്ഭുതമാണ് ഉണ്ടായത് വിവാഹം നടക്കും എന്നൊന്നും എനിക്ക് തോന്നിയിരുന്നില്ല പക്ഷെ തന്നെ കാണാൻ ഒരു എക്‌സൈറ്റ്മെന്റ് ഉണ്ടായിരുന്നു ഇപ്പോൾ എങ്ങനെ ഇരിക്കും എന്നൊക്കെ അറിയാനുള്ള ഒരാഗ്രഹം… പിന്നെ അർജുനെ വീണ്ടും കണ്ട ശേഷം ഈ വിവാഹം നടക്കണേ എന്ന് ഞാൻ ഒരുപാട് പ്രാർത്തിച്ചു സത്യം പറഞ്ഞാൽ ipl ൽ ചെന്നെ ജെയ്ക്കാൻ വേണ്ടി മാത്രമേ ഞാൻ അതിന് മുൻപ് അങ്ങനെ പ്രാർത്ഥിച്ചിട്ടുള്ളു

അർജുൻ : അപ്പോൾ താൻ ipl ൽ ചെന്നെയാണോ

അർജുൻ ഒരു ചെറിയ ചിരിയോടെ ചോദിച്ചു

അമ്മു : അല്ലാതെ പിന്നെ കട്ട ഫാൻ… അല്ല അർജുൻ ipl കാണാറുണ്ടോ ഏത് ടീമാ

അർജുൻ : ഉം… ഇത് പ്രശ്നമാകും അമ്മു നമ്മൾ തമ്മിൽ പൊരിഞ്ഞ അടിയായിരിക്കും ഞാൻ മുംബൈയാ

ഇത് കേട്ട അമ്മു അർജുനെ ഒന്ന് നോക്കിയ ശേഷം പൊട്ടിച്ചിരിക്കാൻ തുടങ്ങി ഇത് കണ്ട അർജുനും ഒപ്പം ചിരിച്ചു ശേഷം അമ്മു പതിയെ കിടക്കയിൽ നിന്നെഴുന്നേറ്റ് റൂമിലെ ചുമരിനടുത്തേക്ക് പോയി

“റൂം നല്ല ക്ലാസ്സിക്ക് സ്റ്റൈലിൽ ആണല്ലോ സെറ്റാക്കിയിരിക്കുന്നത് റോസ് കളറാണോ ഇഷ്ടം “

Leave a Reply

Your email address will not be published. Required fields are marked *