വിവാഹദിവസം
“ഇവളെ ഇതുവരെ ഒരുക്കി കഴിഞ്ഞില്ലേ മുഹൂർത്തസമയമായി വേഗം വരാൻ നോക്ക് ”
“ദാ എത്തി ഈ കണ്ണ് കൂടി ഒന്ന് എഴുതിക്കോട്ടെ ”
അമ്മു : മതി അമ്മേ ഇപ്പോൾ തന്നെ ഒരുക്കി ഒരുക്കി എന്നെ പരുവമാക്കി… എന്തിനാ ഇത്രയും സ്വർണ്ണമൊക്കെ പിന്നെ ഈ സാരിയും മനുഷ്യന് ചൂടെടുത്തിട്ട് വയ്യ പിന്നെ എനിക്ക് മുടി ഇല്ലെന്ന് എല്ലാവർക്കും അറിയാല്ലോ പിന്നെന്തിനാ ഈ വിഗ്ഗ് തല ചൊറിഞ്ഞിട്ട് മേല”
“മിണ്ടാതെ ഇരിക്കെന്റെ അമ്മു ഞാൻ ഇതൊന്ന് ഇട്ടോട്ടെ കല്യാണമായിട്ടും പെണ്ണിന്റെ പിടിവാശിക്ക് ഒരു കുറവുമില്ല ”
അല്പനേരത്തിനുള്ളിൽ തന്നെ അമ്മു വിവാഹവേദിയിലേക്ക് എത്തി ഏവരേയും സാക്ഷി നിർത്തി അർജുൻ അമ്മുവിനെ താലി ചാർത്തുകയും ചെയ്തു
കല്യാണത്തിന്റെ തിരക്കുകളും മറ്റും ഒഴിഞ്ഞു രാത്രി അർജുന്റെ വീട്
അമ്മ : എത്ര നേരമായെടാ ഇത്
അർജുൻ : ഞാൻ അവമ്മാരെയൊക്കെ ഒന്ന് യാത്രയാക്കാൻ നിന്നതാ ഇടക്ക് വച്ച് വന്നാൽ അവർ എന്തെങ്കിലും കരുതില്ലേ
അമ്മ : ശെരി വേഗം മുകളിലേക്ക് പോകാൻ നോക്ക് അവളിരുന്ന് മുഷിഞ്ഞു കാണും
ഇത് കേട്ട അർജുൻ വേഗം സ്റ്റെയറുകൾ കേറി തന്റെ റൂമിന് മുന്നിൽ എത്തി
“അർജുൻ നീ ഇപ്പോൾ പുതിയൊരു ജീവിതം തുടങ്ങുവാൻ പോകുകയാണ് നിനക്ക് ചില സങ്കല്പങ്ങൾ ഉണ്ടായിരുന്നു എന്നത് ശെരിതന്നെയാണ് പക്ഷെ ഇപ്പോൾ സംഭച്ചിരിക്കുന്നതിനെയൊക്കെ നീ അംഗീകരിച്ചേ മതിയാകു ഈ റൂമിനുള്ളിൽ ഇരിക്കുന്നത് നിന്റെ ഭാര്യയാണ് അവളെ ഇനി മുതൽ നന്നായി നോക്കണം സ്നേഹിക്കണം അതായിരിക്കണം ഇനിയുള്ള നിന്റെ ലക്ഷ്യ “