സിമിചേച്ചി എന്നും എപ്പോഴും [അർജുൻ]

Posted by

അവർ ആസ്വദിക്കുന്നുണ്ടായിരുന്നു.. ഞാൻ എങ്ങനെ കോളേജിൽ നിന്ന് ഇപ്പോൾ വാടക എടുത്ത വീട്ടിൽ എത്തി എന്നുള്ളതൊക്കെ ആ നീണ്ട 2.5hr സമയം എടുത്ത പർച്ചേസിൽ പറഞ്ഞു.. ഇടക്ക് ചേച്ചി അവിടെ ഇവിടെ പോയെങ്കിലും ഭൂരിഭാഗം സമയവും എനിക്കൊപ്പം ഉണ്ടായിരുന്നു..

മസാലപ്പൊടികളും പച്ചക്കറിയും ഒക്കെ ഓരോന്നും എടുത്ത് അതിന്റെ പേരൊക്കെ എനിക്ക് പറഞ്ഞു തന്നു പാവം.. ആ ചേച്ചിയോട് എനിക്കൊരുപാട് സ്നേഹം തോന്നി…അങ്ങനെ ഒരു ലോഡ്സാധനങ്ങൾ പാക്ക് ചെയ്തു..അവിടുന്ന് എന്റെ വീട്ടിലേക്ക് 600മീറ്റർ കഷ്ട്ടിച്ചു ഇല്ല എങ്കിലും ഓട്ടോ വിളിക്കാതെ നിവർത്തി ഉണ്ടായിരുന്നില്ല… ചേച്ചിയും ഒരു സെയിൽബോയിയും കൂടെ എല്ലാം വണ്ടിയിൽ എടുത്ത് വെക്കാനും സഹായിച്ചു..

വളരെ സന്തോഷകരമായ ആ ദിവസം വീട്ടിലെത്തി സാധങ്ങൾ ഒക്കെ ഒരുവിധം ഒന്നൊതുക്കി ഒക്കെ ഞാൻ വെച്ചിട്ട് കുളിച് വന്നിരുന്നു…മനസ് മുഴുവൻ ആ ചേച്ചി തന്നെ ആയിരുന്നു.. ഡയറി എഴുതുന്ന ശീലം ഉള്ളതിനാൽ അന്ന് ഡയറി കുറിക്കാൻ എടുത്തപ്പോൾ ആണ് ആ ചേച്ചിയുടെ പേര് കൂടെ ഞാൻ ചോദിച്ചില്ല എന്ന് മനസിലായത്.. അയ്യേ ഇത്രേ ഒക്കെ സംസാരിച്ചിട്ട് ആ ഒരു സാമാന്യ മര്യാദ ഞാൻ കാണിച്ചില്ലലോ എന്നെനിക്ക് തോന്നി…അവർ നാട്ടിൽ ആലപ്പുഴയിലാണ്..ഇപ്പോൾ ചെന്നൈയിൽ സെറ്റിൽഡ് ആണെന്ന പറഞ്ഞത്..ഞാനും ഒരു ചേർത്തലക്കാരൻ ആണ്.. അല്ലേലും സംസാരം തുടങ്ങിയാൽ ഞാൻ പിന്നെ എന്റെ കാര്യങ്ങൾ പറഞ്ഞോണ്ടിരിക്കും ഓപ്പോസിറ്റ് ഉള്ള ആളുടെ കാര്യങ്ങൾ ചോദിക്കില്ല അതൊരു മോശം സ്വഭാവമാണ് എനിക്കറിയാമായിരുന്നു.. അത് ഞാൻ ഇപ്പോൾ മാറ്റാനുള്ള ശ്രമത്തിലാണ്..

“ചെന്നൈയിൽ വന്ന ശേഷമുള്ള ഏറ്റവും സന്തോഷകരമായ ദിവസം.. നന്ദി പേരറിയാത്ത ഒരു നാട്ടുകാരി ചേച്ചിക്ക് ” ഞാൻ ഡയറിയിൽ കുറിച്ചു..

മനസിൽ ഒരുപാട് സന്തോഷത്തോടെ അന്ന് കിടന്നുറങ്ങി.. നല്ല അസൽ ഉറക്കം..രാത്രി ഭക്ഷണം കൂടെ കഴിച്ചില്ല എങ്കിലും ചെന്നൈയിൽ വന്ന് ഇത്ര സമാധാനത്തോടെ ഞാൻ ഉറങ്ങിയിട്ടില്ല.. എന്റെ കാര്യങ്ങൾ ഒക്കെ ഞാൻ പറഞ്ഞപ്പോൾ വളരെ നല്ല ശ്രോതാവ് ആയി കേട്ടിരുന്ന ആ ചേച്ചിയോട് എനിക്ക് വല്ലാത്തൊരു ഇഷ്ടം തോന്നിയിരുന്നു..ജീവിതത്തിൽ നമ്മുടെ കൂടെ അങ്ങനെ ഒരു ശ്രോതാവ് ഉണ്ടെങ്കിൽ എന്ത് രസമായിരിക്കും..നമ്മുടെ ഒക്കെ ലൈഫിൽ പരിച്ചയപെടുന്ന പലർക്കും നമ്മൾ എന്തെങ്കിലും മിണ്ടി തുടങ്ങിയാൽ തന്നെ ബോറടിക്കാൻ തുടങ്ങും അല്ലെ..

രാവിലേ നല്ലുന്മേഷത്തോടെ തന്നെ എഴുനേറ്റ് കോളേജിൽ പോയി.. അവിടുത്തെ ക്യാന്റീനിൽ നിന്നാണ് ഭക്ഷണം കഴിച്ചത്..സാധനം ഒക്കെ വാങ്ങിയെങ്കിലും വെക്കാൻ ധാരണ ഇല്ലാത്തോണ്ട് വൈകിട്ട് യൂട്യൂബ് നോക്കി കാപ്പി ഒക്കെ ഉണ്ടാക്കാൻ പഠിക്കാം എന്നൊക്കെ കരുതി..

ഉച്ച കഴിഞ്ഞ് 4മണിക്ക് ക്ലാസ്സ്‌ കഴിഞ്ഞ് റൂമിൽ എത്തി.. മനസിൽ ചേച്ചിയുടെ മുഖം ആയതിനാൽ അവിടെ ഇരിപ്പുറച്ചില്ല…ഒന്ന് ഫ്രഷ് ആയി ഞാൻ ജയ ഹൈപ്പർമാർകട്ടിലേക്ക് ചെന്നു.. തിരക്ക് കൂടുന്ന സമയം ആണ് ഈ 5മണി.. ഇന്നലേം ഈ സമയത്താണല്ലോ വന്നത്.. 12:30ക്കാണ് ഈ ഷോപ്പ് തുറക്കുന്നത്.. 7:30ന് തുറക്കും.. ഇവിടുത്തെ ഒരുവിധം എല്ലാവരും ആശ്രയിക്കുന്ന ഒരു വിപണി…

Leave a Reply

Your email address will not be published. Required fields are marked *