സിമിചേച്ചി എന്നും എപ്പോഴും [അർജുൻ]

Posted by

ആ പഴയ രാഹുലിൽ നിന്നുള്ള മാറ്റം എനിക്ക് വന്ന് തുടങ്ങിയത് ഞാൻ മനസിലാക്കി..കാരാഗ്രഹത്തെക്കാൾ സ്ട്രിക്ട് ആയിരുന്നു ഹോസ്റ്റൽ. എന്റെ സംഗീതം ഞാൻ മറന്നു തുടങ്ങി. എന്റെ ഗിത്താറും കീബോർഡും ഒക്കെ വന്ന ദിവസം തന്നെ ഹോസ്റ്റൽ വാർഡൻ സ്റ്റോർ റൂമിൽ കൊണ്ട് തള്ളിയിരുന്നു. അതിനു ഒരുപാട് പ്രതിഷേധിച്ചെങ്കിലും അതൊന്നും ഒരു മാറ്റവും ഉണ്ടാക്കാൻ സാധിക്കുന്നതായിരുന്നില്ല. ഇങ്ങനെ പോയാൽ ഞാൻ ആത്മഹത്യ ചെയ്യും എന്ന വക്കിൽ എത്തിയ സിറ്റുവേഷനിൽ ആണ് ഞാൻ സതീഷ് സാറിനേ പരിചയപ്പെടുന്നത്. സാർ ഞങ്ങടെ കോളേജിലെ പ്രൊഫസർ ആയിരുന്നു. ഞങ്ങളെ പഠിപ്പിക്കുന്നുണ്ടായിരുന്നില്ല.. മലയാളി ആണ്.. എപ്പോഴും ഒറ്റക്ക് നടക്കുന്ന എന്നെ ശ്രദ്ധിച്ചാണ് പുള്ളി ഒരിക്കൽ എന്നോട് സംസാരിക്കാൻ തയ്യാറാവുന്നത്.. ആ കോളേജിൽ എനിക്ക് ഒരു മനുഷ്യൻ എന്ന് തോന്നിയത് അദ്ദേഹത്തിനെ മാത്രമാണ്.. ഫസ്റ്റ് സെമസ്റ്റർ റിസൾട്ടിൽ ഞാൻ പ്രതീക്ഷിച്ചപോലെ നന്നായി പൊട്ടി.. വീട്ടിൽ അറിഞ്ഞപ്പോൾ അവർക്കും അത് സങ്കടമുണ്ടാക്കി എന്ന് എനിക്ക് മനസിലായി.. എന്നാൽ എന്നെ ചീത്ത പറയൽ പണ്ടേ അച്ഛനും അമ്മക്കുമില്ല.. അച്ഛൻ ഒന്നേ പറഞ്ഞുള്ളു” നിനക്ക് പറ്റില്ലെങ്കിൽ ഇഞ്ഞു പൊരുന്നേക്കാടാ.. കാശു പോകുമെന്നല്ലേ ഉള്ളു സാരമില്ല.. ”

അച്ഛന്റെ വിയർപ്പിന്റെ പണം ഇങ്ങനെ നശിപ്പിക്കുന്നേൽ എനിക്ക് വല്ലാത്ത കുറ്റബോധം ഉണ്ടായിരുന്നതിനാൽ അത് എനിക്ക് അംഗീകരിക്കാൻ സാധിച്ചില്ല.. ആകെ ഒരു ധർമ സങ്കടത്തിൽ ഞാൻ കോളേജ് ക്യാന്റീനിൽ കണ്ണടച്ചിരുന്നപ്പോൾ ആണ് സതീഷ് മാഷ് തട്ടി വിളിക്കുന്നത്.. ആ ദിവസം ഞാൻ ഒരിക്കലും മറക്കില്ല..എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത് അന്ന് അദ്ദേഹവുമായുള്ള സംസാരം ആയിരുന്നു..പുള്ളി നിർബന്ധിച്ചപ്പോൾ ഞാൻ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം പറഞ്ഞു.. എന്നെ ഇങ്ങനെ വിട്ടാൽ ഞാൻ ഒരുപക്ഷെ ജീവിതം അവസാനിപ്പിച്ചേക്കാം എന്ന് അദ്ദേഹത്തിന് മനസിലായ കൊണ്ടാവണം അന്നദ്ദേഹം എന്നോട് ഒരുപാട് സംസാരിച്ചു..

എന്നോട് സാർ ഒരു കാര്യം ചോദിച്ചു “നിനക്ക് ഹോസ്റ്റലിൽ നിന്ന് മാറി ഒറ്റക്ക് നിക്കാൻ ഓക്കേ ആണേൽ എനിക്ക് ഇവിടെ അടുത്തൊരു ചെറിയ സംവിധാനം ഒരുക്കാൻ സാധിക്കും. നീ അവിടെ നീയായി മാറുമ്പോൾ സ്വയം അതിജീവിക്കുമ്പോൾ നിന്റെ ഈ പ്രശ്നങ്ങൾ മാറും എന്ന് ആണ് എനിക്ക് തോന്നുന്നത് ”

ആ ജയിലിൽ നിന്ന് പുറത്ത് വരാൻ കിട്ടിയ അവസരമായതിനാൽ എനിക്ക് മറുത്തൊരു ചിന്ത ഇല്ലായിരുന്നു.. അച്ഛനും അമ്മയും കേട്ടപ്പോൾ അതാകും നല്ലത് എന്നും പറഞ്ഞു.. അങ്ങനെയാണ് ഇന്ന് ഈ ഒരു മുറിയും കുഞ്ഞുഹാളും അടുക്കളയും ഒക്കെയുള്ള ഈ വീട്ടിലേക്ക് ഞാൻ എത്തിയത്.. സതീഷ് സാറിന്റെ ഡീലിൽ എല്ലാം ഒക്കെ ആയി..

Leave a Reply

Your email address will not be published. Required fields are marked *