സിമിചേച്ചി എന്നും എപ്പോഴും [അർജുൻ]

Posted by

“നീ ഇതെവിടെ പോയി കിടക്കുവാരുന്നു.. പറഞ്ഞിട്ട് പൊക്കൂടെ ” ചേച്ചിയമ്മ ദേഷ്യത്തിൽ പറഞ്ഞു.

ഞാൻ അതൊന്നും കൂസാതെ അവിടെ സോഫേൽ വന്നു കിടന്നു..

മദ്യത്തിന്റെ മണം മനസിലാക്കിയ ചേച്ചിയമ്മ “ഓഹോ ഇതിനാരുന്നോ… എന്ന് തുടങ്ങി നശിക്കാൻ…അപ്പോൾ ഇനി ഞാൻ വേണ്ടല്ലോ.. എനിക്ക് ഇഷ്ടമില്ലാത്തത് ചെയ്യുന്നവരുടെ കൂട്ട് ചേച്ചിയമ്മക്ക് വേണ്ട ”

“ആര് പറഞ്ഞ് വേണമെന്ന്.. പൊക്കോ.. എനിക്ക് ആരും വേണ്ട ” ഞാൻ കുഴഞ്ഞ സ്വരത്തിൽ പറഞ്ഞു..

ഈ മറുപടി ചേച്ചിയമ്മക്ക് ഒരു ഷോക്ക് തന്നെയായിരുന്നു… എന്തോ പ്രശ്നമുണ്ടെന്നു മനസിലാക്കിയ ചേച്ചിയമ്മ എന്റെ അടുത്ത് വന്നിരുന്നു..

“എന്താടാ മോനെ പറ്റിയെ.. 1മണിക്കൂർ മുന്നേ വരെ സന്തോഷത്തിൽ ഇരുന്ന അല്ലെ നീ ”

“എല്ലാവരും കള്ളികള.. നിങ്ങൾ എന്തുവാ പറഞ്ഞെ.. ഞാൻ മോനോട് കള്ളം പറയില്ല എന്നല്ലേ.. നിങ്ങൾ ഓരോ നിമിഷവും എന്നെ പറ്റിക്കുക ആയിരുന്നു ” നീരസത്തോടെയും ദേഷ്യത്തോടെയും ഞാൻ പറഞ്ഞു

ചേച്ചിയമ്മക്ക് സഹിക്കാവുന്നതിലും അപ്പുറം തന്നെയായിരുന്നു അത്..അവർ അവിടിരുന്നു പൊട്ടികരഞ്ഞു..ഞാൻ പെട്ടെന്ന് സോബോധത്തിലേക്ക് വന്നു… കണ്ണുമടച്ചു സോഫയിലേക്ക് ചാരി ഏങ്ങലടിച്ചു കരയുന്ന ചേച്ചിയമ്മേ എനിക്ക് ന്ത്‌ പറഞ്ഞു വിളിക്കണം എന്ന് കൂടി അറിയില്ല.. ഞാനും കരഞ്ഞുകൊണ്ട് “ചേച്ചിയമ്മേ കരയല്ലേ… എന്തിനാ ഭർത്താവ് മരിച്ചു എന്നുള്ളത് എന്നോട് മറച്ചു വെച്ചത്.. അത്രക്കെ ഞാൻ ഉള്ളൂ എന്ന് കരുതിയപ്പോ പറഞ്ഞു പോയതാ സോറി ”

കുറെ നേരത്തെ സൈലെൻസിന് ശേഷം കണ്ണ് തുടച് കൊണ്ട് എഴുന്നേറ്റ ചേച്ചിയമ്മ ” ഞാൻ കള്ളിയാണെടാ.. ഭർത്താവ് മരിച്ച സ്ത്രീ എന്ന ലേബൽ തൂക്കി നടക്കാം.. അതാകുമ്പോ ഒറ്റക്ക് ജീവിക്കുന്ന ആളാണെന്നു എല്ലാവരും മനസിലാകുമ്പോൾ എന്തിനും ഉള്ള ലൈസൻസ് ആകുമല്ലോ…ഞാൻ ഈ കഷ്ടപ്പെടുന്നത് കുറച്ച് കടമുണ്ടായിപോയി അത് വീട്ടണം..ആരുടേം മുന്നിൽ കള്ളി ആവണ്ടിരിക്കാൻ.. നിന്നോട് ഞാൻ പറഞ്ഞില്ല.ശെരിയാ.. ആദ്യം നീയും എനിക്ക് ഒരു അപരിചിതൻ തന്നെയായിരുന്നു.. എന്റെ മോനെപോലെ എന്ന് മാറിയോ അന്നൊക്കെ പല തവണ പറയണം എന്നാലോചിച്ചപ്പോൾ ഇതൊക്കെ അറിഞ്ഞാൽ നീ സഹതാപം കാണിക്കും എന്ന് തോന്നി.. അത് എനിക്ക് സഹിക്കാൻ ഒക്കില്ല.. നാട്ടിലെ സഹതാപം സഹിക്ക വയ്യാഞ്ഞ ചെന്നൈയിലേക്ക് മാറിയത്.. ഇനീം വയ്യ.. ഞാൻ ഇറങ്ങുവാ.. ഇനി വരില്ല മോനെ ”

ഇതും പറഞ്ഞു പോകാൻ തുടങ്ങിയ ചേച്ചിയമ്മയെ ഞാൻ മുന്നിൽ ചെന്ന് കെട്ടിപ്പിടിച്ചു കൊണ്ട് ” ഇന്ന് വരെ ചേച്ചിയമ്മക്ക് വേറെ ഒരു അവകാശി ഉണ്ടെന്ന് ഒരു ബോധ്യം എനിക്കുണ്ടായിരുന്നു… ഇന്ന് ഈ സന്തോഷത്തിനും സങ്കടത്തിനുമൊക്കെ അവകാശി ഈ മോൻ തന്നെയാണ്.. എനിക്ക് എന്റെ സ്വന്തം ചേച്ചിയമ്മയായ് ഇനി എന്നും കൂടെ വേണം.. ആർക്കും വിട്ടു കൊടുക്കില്ല… ഇതാണ് എന്റെ തീരുമാനം.. ചേച്ചിയമ്മയുടേതും ഇതാണ് ” വളരെ ധൈര്യത്തോടെ ഒരു സഹതാപവും കാണിക്കാതെ അവൻ പറഞ്ഞ ഈ വാക്കുകൾ ചേച്ചിയമ്മയെ ഈറനണിയിക്കാൻ അധികമായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *