സിമിചേച്ചി എന്നും എപ്പോഴും [അർജുൻ]

Posted by

ആദ്യകുറച്ചു ദിവസം കുറച്ചു ബുദ്ധിമുട്ട് ആയിരിന്നു എങ്കിലും എന്റേതായ സ്വർഗ്ഗലോകം സംഗീതലോകം എനിക്ക് തിരിച്ചു കിട്ടാൻ തുടങ്ങി.. ഗിത്താറിൽ നിന്ന് പുതിയ സംഗീതം വരാൻ തുടങ്ങി.. വീണ്ടും ആ പഴയ രാഹുലിലേക്ക് ഞാൻ മാറാൻ തുടങ്ങി..അതിനു ശേഷം ഞാൻ കോളേജിൽ ചെല്ലുമ്പോളും എനിക്ക് വ്യത്യസ്തമായാണ് തോന്നിയത്. പഠനത്തിലും കൂടുതൽ കാര്യങ്ങൾ മനസിലാക്കാൻ സാധിക്കുന്നു.. പക്ഷെ സ്ഥിരമായി പുറത്തെ ഫുഡ്‌ കഴിക്കുന്നതിനാൽ എന്റെ വയറിനു സ്ഥിരം പ്രശ്നം വരാൻ തുടങ്ങിയത് ഒരു തിരിച്ചടി ആയിരുന്നു.. ഫുഡ്‌ പോയ്സൺ അടിച്ചു 2ദിവസം ഹോസ്പിറ്റലിലും കിടക്കേണ്ടി വന്നു.. അമ്മയുടെ ഉപദേശ പ്രകാരം എന്റെ വീട്ടിലെ ആ ചെറിയ കിച്ചൻ സെറ്റപ്പ് ചെയ്യാൻ അതിനു ശേഷം തീരുമാനം എടുക്കേണ്ടി വന്നു.. ഇതും ഒരു പഠന അവസരമണലോ എന്ന് ഞാൻ കരുതി.. കിച്ചണിലേക്കുള്ള പത്രങ്ങൾ ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള അരി, പച്ചക്കറി, മസാലകൾ എന്തൊക്കെ വാങ്ങണം എന്നുള്ള ലിസ്റ്റ് അമ്മ വാട്സാപ്പിൽ അയച്ചു തന്നു.. ഒരു ഗംഭീര ലിസ്റ്റ് തന്നെ ആയിരുന്നു അത്.. അച്ഛൻ ഇതിനു വേണ്ടിയുള്ള പണവും ക്രെഡിറ്റ്‌ ചെയ്തിരുന്നു.. ഇത്രേ ഒക്കെ മെനക്കെട് ആണ് എന്ന് കരുതി മനസ് മടുത്തപ്പോഴും ഹോസ്പിറ്റലിലെ ആ ദുസ്സഹമായ രാത്രികൾ എനിക്ക് തിരിച്ചറിവ് നൽകി.

അന്ന് ഒരു സൺഡെയിൽ ഇതെല്ലാം സെറ്റ് ചെയ്യാൻ ഞാൻ തീരുമാനിച്ചു..ആ ലിസ്റ്റുമായി അടുത്ത്‌ ഉള്ള ഹൈപ്പർമാർകെറ്റിൽ ഞാൻ പോയി. അവിടെ തന്നെയുള്ള ഏറ്റവും വലിയ ഹൈപ്പർമാർകെറ്റിൽ ഒന്നാണ് ജയ ഹൈപ്പർമാർക്കേറ്റ്.ആയതിനാൽ എല്ലാം ഒരു കുടക്കീഴിൽ കിട്ടും എന്നുള്ളത്കൊണ്ട് വലയേണ്ടി വരില്ല എന്നറിയാം ആയിരുന്നു.. പക്ഷെ ആ ലിസ്റ്റ് വലക്കുന്ന ഒന്ന് തന്നെയായിരുന്നു… അടുക്കളയിൽ പോയി തവി എടുക്കാൻ പറഞ്ഞാൽ സ്പൂൺ എടുത്ത് കൊണ്ട് വരുന്ന എനിക്ക് ആ ലിസ്റ്റിലെ ഒന്നിനെ പറ്റിയും ധാരണ ഇല്ല എന്നുള്ളതായിരുന്നു വാസ്തവം.. ഒടുക്കത്തെ തിരക്കുള്ള ഹൈപ്പർ മാർകെറ്റിൽ മുറി തമിഴുമായി കേറിയ എനിക്ക് വിയർത്തു നിക്കാം എന്നല്ലാതെ വേറൊന്നും സാധിച്ചില്ല..ഒരു അരമണിക്കൂർ ആയി അവിടെ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും തിരയുന്നതല്ലാതെ ഒന്നും നടന്നില്ല..പുല്ല് തിരിച്ചു പോകാം എന്ന് കരുതി നിന്നപ്പോൾ ആണ്.. എന്റെ പിറകിൽ നിന്നൊരു ശബ്ദം കേട്ടത്..

“സാർ എന്ന വേണോം..”

ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ ഒരു സ്ത്രീ ആയിരുന്നു അത്. എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും വലിയ സുന്ദരി എന്റെ അമ്മ തന്നെയാണ് എന്നതാണ് എന്റെ വിശ്വാസം. പക്ഷെ അത് ശെരിയല്ല എന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷം.. ഇരുനിറം ആണെങ്കിലും വളരെ ഐശ്വര്യമുള്ള ഒരു ചേച്ചി.. 40കളുടെ തുടക്കത്തിൽ എന്ന് തോന്നുന്ന പ്രായം..അല്പം തടിയുണ്ട്.പക്ഷെ ആ സാരിയിൽ അവരെ കണ്ടപ്പോൾ ശെരിക്കും ഞാൻ സ്തബദ്ധനായി.. എന്റെ സൗന്ദര്യ സങ്കല്പങ്ങൾക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന രൂപം.. അപ്പോൾ സ്ത്രീകളുമായി വലിയ ഇടപെഴലുകൾ ഇല്ലാത്ത എനിക്കും സങ്കല്പങ്ങൾ ഒക്കെ ഉണ്ടോ എന്ന് ചോദിക്കും നിങ്ങൾ… തീർച്ചയായും.. സിനിമ ഒക്കെ കാണുമ്പോൾ ചിലരോടൊക്കെ

Leave a Reply

Your email address will not be published. Required fields are marked *