എന്റെ നിലാപക്ഷി 4 [ ne-na ]

Posted by

“വർഷങ്ങൾക്ക് മുൻപ് ഇച്ചായന്റെ കൂടെ നിൽക്കുന്ന ഓരോ നിമിഷവും എന്റെ മനസിന്റെ ഉള്ളിൽ കുഞ്ഞൊരു അഹങ്കാരം ഉണ്ടായിരുന്നു. ഇച്ചായൻ എന്നെ പൊന്നുപോലെ നോക്കിക്കൊള്ളുമെന്നൊരു തോന്നൽ..പക്ഷെ…”
പണ്ടത്തെ നിഷ്കളങ്കത മാറി ജീവിതം അവസാനിച്ചവളെ പോലെ നിൽക്കുന്ന അവളുടെ മുഖത്തേക്ക് അവൻ നോക്കി.
“വർഷങ്ങൾക്ക് മുൻപ് എന്നെ ആ ഒരു അവസ്ഥയിൽ വീടിന് മുന്നിൽ ഉപേക്ഷിച്ചിട്ട് പോയിട്ട് എന്റെ ശരീരത്തിനായിട്ടാണല്ലോ ഇച്ചായൻ എന്റെ അടുത്തേക്കിപ്പോൾ വന്നത്.”
അവളുടെ വാക്കുകൾക്ക് മുന്നിൽ എന്ത് പറയണമെന്നറിയാതെ അവൻ പകച്ച് ഇരുന്നുപോയി. നിശബ്തത അവർക്ക് മുന്നിൽ മറ തീർത്തപ്പോൾ ശ്രീഹരി ബെഡിൽ നിന്നും എഴുന്നേറ്റ് അവളുടെ അരികിലേക്ക് ചെന്നു. എന്നിട്ട് അവളെ ആശ്വസിപ്പിക്കുവാൻ തന്നിലേക്ക് അടിപ്പിക്കാനെന്നവണ്ണം അവളുടെ തോളിൽ കൈ വച്ചതും ജീന അവന്റെ കൈകൾ പെട്ടെന്ന് തട്ടി മാറ്റി.
ശ്രീഹരി പകച്ച് പോയൊരു നിമിഷം ആയിരുന്നു അത്, അവൻ ആ നിമിഷം മനസിലാക്കി.. പണ്ട് തന്റെ മടിയിൽ സ്വാതന്ത്രത്തോടെ അവകാശത്തോടെ കിടന്നുറങ്ങിയിരുന്ന ജീനയെ തനിക്ക് നഷ്ടമായിരിക്കുന്നു, ഇപ്പോൾ മുന്നിൽ നിൽക്കുന്ന ജീന ഏതൊരാണിനെയും പോലെ തന്റെ ശരീരം പങ്കുവയ്ക്കാൻ വന്ന ഒരുത്തനായാണ് തന്നെയും കാണുന്നത്.
തകർന്നടിഞ്ഞ മനസുമായി അവൻ ബെഡിലേക്ക് ഇരുന്നു.
‘ഈ വർഷങ്ങൾക്കിടക്ക് എപ്പോഴെങ്കിലും ഒന്ന് അവളെ പറ്റി ചിന്തിച്ചിരുന്നെങ്കിൽ ഒന്ന് കാണുവാൻ ശ്രമിച്ചിരുന്നു എങ്കിൽ ജീനക്ക് ഈ ഗതി വരില്ലായിരുന്നു’ എന്ന ചിന്ത അവന്റെ മനസിനെ ചുട്ടു പൊള്ളിച്ചു.
കണ്ണിൽ നിന്നും ഒഴുകി തുടങ്ങിയ കണ്ണുനീരിനെ പിടിച്ചു നിർത്തുവാൻ അവനായില്ല. ഒരു പൊട്ടിക്കരച്ചിലിൽ ആണ് അതവസാനിച്ചത്.
കട്ടിലിൽ മുഖം പൊത്തിപ്പിടിച്ചിരുന്ന് കരയുന്ന ശ്രീഹരിയെ ജീന കുറച്ച് സമയം നോക്കി നിന്നു.
ഇതിന് മുൻപൊരിക്കലും ശ്രീഹരി കരഞ്ഞ് അവൾ കണ്ടിട്ടില്ല. അവൻ തന്റെ മുന്നിൽ ഇരുന്നു കരയുന്ന കണ്ടപ്പോൾ ജീനയുടെ ഉള്ളിൽ ഉണ്ടായിരുന്ന ദേഷ്യവും സങ്കടവും എല്ലാം അവന്റെ കണ്ണുനീരിൽ ഉരുകി ഇല്ലാതായി. അവളുടെ ഇച്ചായന്റെ ജീന ആയി മാറുകയായിരുന്നു ആ നിമിഷം അവൾ. അവൾക്കൊരിക്കലും തന്റെ ഇച്ചായൻ ഇരുന്ന് കരയുന്നത് കണ്ട് നിൽക്കാനാവില്ലായിരുന്നു.
അവൾ ഓടിച്ചെന്ന് കട്ടിലിൽ ഇരിക്കുന്ന അവന്റെ മുന്നിൽ തറയിൽ മുട്ടുകുത്തി ഇരുന്ന് കരഞ്ഞുകൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *