“ജീന.. ഞാൻ എന്റെ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയൊരു തെറ്റ് തിരുത്തുന്നതിനായിട്ടാണ് ഇവിടേക്ക് വന്നത്, ആ തെറ്റ് ഒരിക്കൽ കൂടി ആവർത്തിക്കാൻ എനിക്കാകില്ല… നിന്റെ സമ്മതം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഞാൻ നിന്നെ എവിടെ നിന്നു കൂട്ടികൊണ്ട് പോകും.”
ജീന എന്ത് തീരുമാനം എടുക്കണമെന്നറിയാതെ കുഴഞ്ഞ മനസുമായി നിൽക്കുമ്പോൾ ശ്രീഹരി ഒരു ചോദ്യം കൂടി ചോദിച്ചു.
“നിന്റെ ഇച്ചായനെ നീ എതിർക്കുമോ?”
അതിന് അവൾക്ക് ഒരു ഉത്തരം മാത്രമേ ഉള്ളായിരുന്നു. അവൾ എതിർക്കില്ല എന്ന അർത്ഥത്തിൽ തലയാട്ടി.
“അപ്പോൾ നീ ഇന്ന് എന്റെ കൂടെ വരും.”
അവൾ എതിർത്തൊന്നും പറഞ്ഞില്ല.
“ഇവിടെ താഴെ നിൽക്കുന്ന അവൻ ആരാണ്? നിന്നെ ഇങ്ങോട്ട് കൊണ്ട് വന്നവൻ.”
“ചേച്ചിയുടെ ഭർത്താവാണ്.”
ശ്രീഹരി പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് റാമിനെ വിളിച്ചു.
റാം – ഹലോ..
ശ്രീഹരി – ഡാ.. ഞാൻ ജീനയെ എവിടെ നിന്നും കൊണ്ട് പോകുവാണ്.
റാം – ജീനയോ?
ശ്രീഹരി – റോയ് ഇവിടെ കൊണ്ടുവന്ന പെങ്കൊച്ച്.
റാം – നിനക്കവളെ അറിയാമായിരുന്നോ?
ശ്രീഹരി – അവളെ കാണാനായിട്ടാണ് ഞാൻ ഇവിടെ വന്നത്.. അവളെ ഈ ഒരവസ്ഥയിൽ ഇവിടെ കളഞ്ഞിട്ട് പോകാൻ എനിക്കാവില്ല.
കുറച്ച് നേരം ആലോചിച്ച ശേഷം റാം പറഞ്ഞു.
“എങ്കിൽ അവളെ കൊണ്ട് പോകാൻ നോക്ക് നീ.”
“അപ്പോൾ റോയ്?”
“അതെന്താ ചെയ്യേണ്ടതെന്ന് നിനക്കറിയില്ലേ?.. ബാക്കിയൊക്കെ ഞാൻ നോക്കിക്കൊള്ളാം.”
റാം ഫോൺ വച്ച് കഴിഞ്ഞപ്പോൾ ശ്രീഹരി ജീനയുടെ കൈയും പിടിച്ച് താഴേക്ക് നടന്നു. താഴെ എത്തിയപ്പോഴാണ് ശ്രീഹരി ആഹാരത്തിന്റെ കാര്യം ഓർത്തത്.
“നിനക്ക് വിശക്കുന്നുണ്ടോ?”
“ഇല്ല..”
അവന്റെ വിശപ്പും ഇല്ലാതായിരുന്നു അപ്പോൾ. ജീനയോടൊപ്പം ശ്രീഹരി വീടിന് പുറത്തു വരുമ്പോൾ മുറ്റത്തു തന്നെ റോയ് ഒരു സിഗരറ്റും വലിച്ചു നിൽപ്പുണ്ട്.
“രാജു…”