എന്റെ നിലാപക്ഷി 4 [ ne-na ]

Posted by

പെട്ടെന്ന് തന്നെ അവൻ അവിടെ നിന്നും നോട്ടം പിൻവലിച്ച് പുതപ്പെടുത്ത് അവളുടെ കഴുത്തുവരെ മൂടിയ ശേഷം മുറിയിൽ നിന്നും പുറത്തേക്ക് നടന്നു.
തുടർച്ചയായ മൂന്ന് ആഴ്ചകൾ ഡോക്ടറിനെ കാണാൻ പോയപ്പോഴേക്കും ജീനയിൽ പ്രകടമായ മാറ്റങ്ങൾ കണ്ട് തുടങ്ങിയിരുന്നു. ഇപ്പോൾ അവൾ എങ്ങും ചടഞ്ഞു കൂടിയിരുന്ന് ആലോചനകളിൽ മുഴുകാറില്ല. അടുക്കളയിൽ എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കും, അല്ലെങ്കിൽ ടിവിയിൽ എന്തെങ്കിലും കാണും, ശ്രീഹരി വീട്ടിൽ ഉണ്ടെങ്കിൽ അവനോടും സംസാരിക്കാറുണ്ട്.
പതിവുപോലെ നാലാമത്തെ ആഴ്‌ചയിലും ഡോക്ടറെ കാണാൻ പോയപ്പോൾ ഡോക്ടർ പറഞ്ഞത് ഇനി മൈൻഡ് ഫ്രഷ് ആയി തുടരാനുള്ള ടാബ്ലെറ്സ് ആണ് തരാനുള്ളതെന്നും അത് അധികനാൾ കഴിക്കേണ്ടി വരില്ലെന്നും പറഞ്ഞു. പിന്നെ നൽകിയ ഒരു ഉപദേശം മനസ്സിൽ അനാവശ്യ ചിന്തകൾ കടന്നുവരാൻ ഇട നൽകാതെ എപ്പോഴും എന്തെങ്കിലും പ്രവർത്തികളിൽ ഏർപ്പെടാനാണ്.
ഹോസ്പിറ്റലിൽ നിന്നും കാറിൽ വീട്ടിലേക്ക് പൊയ്ക്കൊണ്ടിരിക്കുമ്പോൾ ജീന പറഞ്ഞു.
“ഇച്ചായാ.. ഡോക്ടർ പറഞ്ഞപോലെ ചുമ്മാ ഇരിക്കുമ്പോഴാണ് എന്റെ മനസ്സിൽ ഓരോ അനാവശ്യ ചിന്തകൾ കടന്ന് കൂടുന്നത്. അതുകൊണ്ട് എനിക്കൊരു ജോലി ഒപ്പിച്ചു തരുമോ?”
കുറച്ചു നേരത്തെ ആലോചനക്ക് ശേഷം ശ്രീഹരി പറഞ്ഞു.
“നിനക്ക് പറ്റിയൊരു ജോലി എന്റെ ഓഫീസിൽ ഉണ്ട്.”
“എന്ത് ജോലി?”
“എന്റെ പേഴ്‌സണൽ സെക്രട്ടറി അനുപമ ഇനി ഒരു മാസം കൂടിയേ ജോലിക്ക് കാണുള്ളൂ. അവളുടെ ഒഴുവിൽ നീ കയറണം.”
അവൾ പെട്ടെന്ന് പറഞ്ഞു.
“അത്ര വലിയ ജോലി ഒന്നും എനിക്ക് വേണ്ട.”
അവൻ ഒരു ചിരിയോടെ പറഞ്ഞു.
“അത് അത്ര വലിയ ജോലി ഒന്നും അല്ല.. ഇനിയുള്ള ഒരു മാസം കൊണ്ട് അനുപമ നിനക്കെല്ലാം പഠിപ്പിച്ച് തരും.. പിന്നെ ആ ഒരു ജോബ് ആകുമ്പോൾ നീ എന്റെ കൂടെ എപ്പോഴും കാണുകയും ചെയ്യുമല്ലോ.”

Leave a Reply

Your email address will not be published. Required fields are marked *