“സാറിന്റെ മൂഡ് ശരിയല്ലാത്തത് കൊണ്ട്…”
അവളുടെ തോളിൽ കൈ കൊണ്ട് തട്ടികൊണ്ട് അവൻ പറഞ്ഞു.
“എല്ലാം ശരിയാകും.. താൻ പൊയ്ക്കോ.”
അനുപമ അവിടെ നിന്നും തിരികെ നടക്കുമ്പോൾ ജീനയെ എങ്ങനെ പഴയ നിലയിൽ എത്തിക്കും എന്നതായിരുന്നു ശ്രീഹരിയുടെ മനസിലെ ചിന്ത.
രണ്ടു ദിവസങ്ങൾ കൂടി കടന്നു പോയി. ജീനയിൽ കാര്യമായ മാറ്റങ്ങൾ ഒന്നും ഇല്ല. ഏതു സമയവും എവിടെയെങ്കിലും ചടഞ്ഞു കൂടി ഇരുന്ന് ചിന്തകളുടെ ലോകത്തായിരുന്നു അവൾ. അവൾ സംസാരിപ്പിക്കുവാൻ ശ്രീഹരി ശ്രമിച്ചെങ്കിലും അവന്റെ ചോദ്യങ്ങൾക്ക് ഒറ്റ വാക്കിൽ ഉത്തരങ്ങൾ നൽകി അവൾ ഒഴിഞ്ഞു മാറി.
രാത്രി ഒരു മണിക്ക് ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്ന ശ്രീഹരി ദാഹം കാരണം വെള്ളം കുടിക്കാൻ അടുക്കളയിലേക്ക് നടക്കുമ്പോഴാണ് ഹാളിൽ ലൈറ്റ് കിടക്കുന്നത് ശ്രദ്ധിച്ചത്. അവൻ ഫ്രിഡ്ജിൽ നിന്നും വെള്ളവും എടുത്ത് ഹാളിലേക്ക് ചെല്ലുമ്പോൾ ടിവി ഇട്ട് സോഫയിൽ ഇരിക്കുകയാണ് ജീന. ടിവി ഇട്ടിട്ടുണ്ടെങ്കിലും അതിലൊന്നും ശ്രദ്ധിക്കാതെ മറ്റേതോ ലോകത്ത് ആയിരുന്നു അവൾ. ഉറക്കമില്ലാതെ അവളുടെ കണ്ണുകൾക്ക് ചുറ്റും കറുപ്പ് വീണിരിക്കുന്നത് അവൻ ശ്രദ്ധിച്ചു.
ശ്രീഹരി സോഫയിൽ അവൽക്കരികിൽ ഇരുന്ന്. അപ്പോഴാണ് അവൻ അവിടേക്ക് വന്നത് തന്നെ ജീന അറിഞ്ഞത്. അവനെ ഒന്ന് നോക്കിയാ ശേഷം ജീന അവളുടെ ലോകത്തിലേക്ക് തിരികെ പോയി.
അവൻ കുറച്ച് സമയത്തേക്ക് ടിവിയിൽ മുഴുകിയപ്പോഴാണ് അവളുടെ ശബ്‌ദം അവൻ കേട്ടത്.
“ഇച്ചായാ..”
അവൻ ജീനയുടെ മുഖത്തേക്ക് നോക്കി.
“ഇച്ചായനും എന്റെ ശരീരം മോഹിച്ചാണോ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്.”
അവൻ ഒരു ഞെട്ടലോടെയാണ് ആ ചോദ്യം കേട്ടത്. അവളുടെ നോട്ടം താഴേക്ക് പോയപ്പോൾ അവനും അവിടേക്ക് നോക്കി. അവളുടെ തുടയിൽ ഇരിക്കുന്ന അവന്റെ കൈയിലേക്കാണ് അവൾ നോക്കിയത്. അവൻ പോലും അറിയാതെ എപ്പോഴോ എടുത്ത് വച്ചതായിരുന്നു ആ കൈകൾ. അവൻ പെട്ടെന്ന് അവളുടെ തുടയിൽ നിന്നും കൈ എടുത്ത് മാറ്റി.