തേജാത്മികം 9 [Nishinoya]

Posted by

 

 

 

“… ഇവൾ എപ്പോഴും ഇങ്ങനെയാ ഈ സമയത്ത് ഇതൊന്നു ചെയ്യരുതെന്ന് പറഞ്ഞാൽ കേൾക്കില്ല. ഞാൻ നിങ്ങളോട് സംസാരിച്ചോണ്ട് ഇരുന്നത് കൊണ്ട് വെള്ളത്തിന്റെ കാര്യം അങ്ങ് മറന്നുപോയി. എന്നെ അടുക്കളയിലേക്ക് കാണാത്തത് കൊണ്ടാവും മോൾ ഇതെല്ലാം എടുത്തോണ്ട് വന്നത്…” എല്ലാർക്കും കുടിക്കാൻ വെള്ളം നൽകുന്ന വേളയിൽ നിരഞ്ജന്റെ അമ്മ പറഞ്ഞു.

 

 

എല്ലാരും വളരെ സന്തോഷത്തോടെ സംസാരിക്കുന്നുണ്ടായിരുന്നു എന്നാൽ ദേവൂന്റെ മുഖത്ത് മാത്രം അധികം സന്തോഷം ഒന്നും കണ്ടില്ല. ദേവൂനെ അമ്മ മാറ്റി നിർത്തി സംസാരിച്ചെങ്കിലും അവളുടെ വാക്കിൽ ഒരു സന്തോഷവും അമ്മക്ക് തോന്നിയില്ല. ജനിച്ചപ്പോൾ തൊട്ട് തനിക്ക് അറിയാവുന്ന ദേവു തന്നെയാണോ തനിക്ക് മുന്നിൽ നിക്കുന്നത് എന്നുപോലും ഒരുനിമിഷം ആ അമ്മക്ക് തോന്നി. പിന്നെ പ്രെഗ്നൻസി ടൈം ആവുമ്പോൾ സാധാരണ പെൺകുട്ടികൾക്ക് ഉള്ള ആദിയും പേടിയും കൊണ്ട് ആവും എന്ന് കരുതി അമ്മ അവളോട് കൂടുതൽ ഒന്നും ചോദിച്ചില്ല. ഉച്ചക്ക് കഴിക്കാറായപ്പോൾ നിരഞ്ജൻ വന്നു. പെണ്ണ് വീട്ടുകാരോട് വളരെ മാന്യമായ രീതിയിൽ തന്നെ അവൻ പെരുമാറി. ഉച്ചക്ക് എല്ലാരും കഴിക്കാൻ ഇരുന്നപ്പോ പിന്നെ കഴിക്കാം എന്ന് പറഞ്ഞ് മാറി നിന്ന ദേവുവിനെ അമ്മ നിർബന്ധിച്ചു അവർക്ക് ഒപ്പം ഇരുത്തി. നിരഞ്ജന്റെ അമ്മ എല്ലാർക്കും കഴിക്കാനുള്ള ഭക്ഷണം വിളമ്പി നൽകി.

 

 

 

“…നിങ്ങൾ ബന്ധുക്കളെ ഒന്നും കൊണ്ട് വരണ്ട എന്ന് പറഞ്ഞോണ്ട ഞങ്ങൾ മാത്രം വന്നത്. അല്ലെങ്കിൽ ഇത് വലിയൊരു ആഘോഷം ആയി നടത്തേണ്ടത് ആയിരുന്നു…” കഴിക്കുന്നതിന്റെ ഇടക്ക് ദേവന്റെ അമ്മ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *