തേജാത്മികം 9 [Nishinoya]

Posted by

 

 

 

“… എന്റെ കണ്ണ് അടയും മുമ്പ് നിന്റെ വിവാഹം എനിക്ക് കാണണം. എന്റെ പേരക്കുട്ടികളെ മതി വരുവോളം കൊഞ്ചിക്കണം…” അമ്മ അത് പറഞ്ഞതും എന്റെ സന്തോഷവും ചിരിയും എല്ലാം മങ്ങി.

 

 

 

“… കഴിഞ്ഞത് എല്ലാം മറന്ന് മോൻ അമ്മക്ക് വേണ്ടി ഇതുകൂടി സാധിച്ചു താ. ഏത് പെണ്ണ് ആയാലും അമ്മക്ക് ഒരു കുഴപ്പവുമില്ല…” ഏറെ പ്രതീക്ഷയോടെ അമ്മ പറഞ്ഞു.

 

 

 

“…അമ്മ ഇത് മാത്രം എന്നോട് ചോദിക്കരുത്. ഇനി ഒരു കല്യാണം…. അത് ശെരിയാവില്ല…” അമ്മയുടെ മടിയിൽ നിന്നും എഴുനേറ്റ് ഞാൻ എന്റെ ഉള്ളിൽ ഉള്ളത് പറഞ്ഞു.

 

 

 

“…ഏതൊരു അമ്മയ്ക്കും സ്വന്തം മോന്റെ കല്യാണം കാണണം എന്ന് ആഗ്രഹം ഉണ്ടാവില്ലേ ഞാനും അത്രെ ആഗ്രഹിച്ചോളും…” എന്റെ കവിളിൽ തലോടി അത്രയും പറഞ്ഞശേഷം അമ്മ സ്വന്തം മുറിയിലേക്ക് പോയി.

 

 

 

ഇത് പറയുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നോ. അമ്മയുടെ പോക്ക് കണ്ട് വിഷമം തോന്നിയ ഞാനും അവിടെന്ന് എഴുനേറ്റ് എന്റെ മുറിയിൽ പോയി കിടന്നു. എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിഞ്ഞില്ല അമ്മയുടെ വാക്കുകൾ എന്നെ പഴയ ഓർമയിലേക്ക് കൊണ്ട് പോയി. വളരെ കഷ്ട്ടപെട്ടാണ് ഞാൻ ഉറങ്ങിയത്. ഇടക്ക് ഉറക്കത്തിൽ അച്ഛനെ സ്വപ്നം കണ്ടു.

 

 

 

പിറ്റേന്ന് എഴുന്നേറ്റപ്പോ ഒരുപാട് താമസിച്ചു. സമയം നോക്കിയപ്പോ 9.00 മണി കഴിഞ്ഞു. സാധാരണ എട്ട് മണിക്ക് ശേഷം അമ്മ എന്നെ ഉറങ്ങാൻ സമ്മതിക്കാത്തത് ആണ്. എന്നാൽ ഇന്ന് എന്നെ വിളിച്ചെഴുനേൽപ്പിക്കാൻ കക്ഷി വന്നില്ല. പാവം ചിലപ്പോ ഇന്നലത്തെ തിരക്കൊക്കെ കാരണം ആകെ ക്ഷീണിച്ച് ഉറങ്ങുവായിരിക്കും. അമ്മയുടെ മുറിക്ക് മുന്നിൽ എത്തിയപ്പോ വാതിൽ ചാരിയിട്ടേ ഉള്ളു. തള്ളി തുറന്ന് ഞാൻ നേരെ മുറിയിലേക്ക് കടന്നു.

Leave a Reply

Your email address will not be published. Required fields are marked *