തേജാത്മികം 9 [Nishinoya]

Posted by

 

 

ഒരാഴചക്ക് ശേഷം ഏറെ ഉത്സാഹത്തോടെ കാറിന്റെ ഡിക്കിയിൽ അമ്മ ഉണ്ടാക്കിയ പലഹാരങ്ങൾ എല്ലാം ഒരു വട്ടിയിൽ ആക്കി വെച്ച് അവർ മൂന്നുപേരും നിരഞ്ജന്റെ വീട്ടിലേക്ക് തിരിച്ചു.

 

 

 

“… ആഹാ നിങ്ങൾ ഇത്ര നേരത്തെ എത്തിയോ…” ഉമ്മറത്ത് ഇരുന്ന് പത്രം വായിച്ചോണ്ട് ഇരുന്ന നിരഞ്ജന്റ അച്ഛൻ ക്ലോക്കിലേക്ക് നോക്കി ചോദിച്ചു.

 

 

 

“… 10 മണിക്ക് ഇറങ്ങാൻ ഇരുന്നത. പക്ഷെ ഇവൾ ഇരിക്കപ്പൊറുതി തരാത്തത് കൊണ്ട് ഞങ്ങൾ നേരത്തെ ഇങ്ങു പോന്നു…” അമ്മയെ കളിയാക്കികൊണ്ട് അച്ഛൻ പറഞ്ഞു.

 

 

 

“…മോളെ ദേവു ഇത് ആരൊക്കെയാ വന്നിരിക്കുന്നത് എന്ന് നോക്കിയേ…” നിരഞ്ജന്റെ അച്ഛൻ പത്രം മടക്കി ഉള്ളിലേക്ക് വിളിച്ചു പറഞ്ഞു.

 

 

 

“… ആഹ എല്ലാരും എത്തിയോ. വന്ന കാലിൽ നിക്കാതെ എല്ലാരും കേറി ഇരിക്ക്…” വളരെ സ്നേഹത്തോടെ നിരഞ്ജന്റെ അമ്മ എല്ലാരെയും ഉള്ളിലേക്ക് കയറ്റി ഇരുത്തി.

 

 

 

“… നിരഞ്ജൻ ഇവിടില്ലേ…” വന്ന് കുറച്ചു കഴിഞ്ഞിട്ടും നിരഞ്ജനെ കാണാതായപ്പോ ദേവൻ തിരക്കി.

 

 

 

“… അവന് ഒരു മീറ്റിംഗ് ഉണ്ട് അതുകൊണ്ട് കമ്പനി വരെ പോയേക്കുവാ. ഉച്ചക്ക് ഊണ് കഴിക്കാറാവുമ്പോൾ അവൻ ഇങ്ങ് എത്തിക്കോളും…” ചെറു പുഞ്ചിരിയോടെ നിരഞ്ജന്റെ അച്ഛൻ പറഞ്ഞു.

 

 

 

“… അയ്യോ മോൾ ഇതൊക്കെ എടുത്തോണ്ട് ഇങ്ങോട്ട് വന്നോ. ഞാൻ പറഞ്ഞിട്ടുള്ളത് അല്ലെ ഈ സമയത്ത് വെയിറ്റ് ഒന്നും എടുക്കരുതെന്ന്…” കുടിക്കാനുള്ള ഡ്രിങ്ക്സ് കൊണ്ട് വന്ന ദേവൂനെ നിരഞ്ജന്റെ അമ്മ സ്നേഹത്തോടെ ശാസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *