മനസ്സാക്ഷി: (ചെറുതായി വാടിയ മുഖത്തോടെ) ഒന്നും ഞാൻ വേണമെന്ന് വിചാരിച്ചു ചെയ്യുന്നതല്ലല്ലോ,,, സാഹചര്യം കൊണ്ടല്ലേ,, അല്ലെങ്കിലും ഞാൻ എന്ത് ചെയ്തൂന്നാ,, എല്ലാം അവരല്ലേ??
ഞാൻ: എങ്കിലും നിനക്ക് വേണമെങ്കിൽ ഒഴിഞ്ഞു മറാമായിരുന്നില്ലേ??
മനസ്സാക്ഷി: ആവാമായിരുന്നു,, പക്ഷെ എനിക്ക് പറ്റുന്നില്ല,, നമുക്ക് ഒരു ജീവിതമല്ലേ ഉള്ളൂ,, എല്ലാ ആശകളും നിറവേറ്റാനും, ആസ്വദിക്കാനും,,
ആ ഉത്തരത്തിനു മുമ്പിൽ ഞാൻ മറുചോദ്യങ്ങളില്ലാതെ പകച്ചു നിന്നു!! അവൾ ആ പറഞ്ഞതു സത്യമല്ലേ?? നമുക്ക് എല്ലാ ആഗ്രഹങ്ങളും തീർക്കാനായിട്ടു ജീവിതം ഒന്നല്ലേ ഉള്ളൂ,,
എങ്കിലും,ബാത്‌റൂമിൽ നിന്നും പുറത്തിറങ്ങുന്ന സമയത്തു, ഞാൻ മറിച്ചാണ് തീരുമാനമെടുത്തത്, എനിക്ക് എന്റെ ഭർത്താവുമൊത്തുള്ള സമാധാനമുള്ള ജീവിതം തന്നെ മതി,, നമുക്ക് ജീവിതത്തിൽ അങ്ങനെ പലതരം ആഗ്രഹങ്ങളും ഉണ്ടാകും, എന്ന് വെച്ച് ആഗ്രഹിച്ചതെല്ലാം നടത്തണമെന്നില്ലല്ലോ,, ഒപ്പം എന്റെ മനസ്സിൽ ഒരു ഉൾവിളിയും വരുന്നുണ്ടായിരുന്നു
“ചിത്രേ,, നിനക്ക് തുടർന്നും അന്തസ്സോടെ ജീവിക്കണമെന്നുണ്ടെങ്കിൽ, നീ എത്രയും പെട്ടെന്ന് നിന്റെ ഭർത്താവിനെയും കൂട്ടി ഇവിടെ നിന്നും മടങ്ങിപ്പോകണം, അല്ലാത്ത പക്ഷം ഇത് നിന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ദിവസമായി മാറും (ഉറപ്പ്)”
ആ ഉൾവിളിയും കൂടി കേട്ടപ്പോൾ എന്നിൽ ബാക്കിയുണ്ടായിരുന്ന ധൈര്യവും കൂടെ ചോർന്നു പോയി (ഇങ്ങനെയുള്ള ഉൾവിളികൾ എന്റെ ജീവിതത്തിൽ കൂടുതലും തെറ്റാറില്ല)