പടികൾ ഇറങ്ങിത്തീർത്ത ഞാൻ എത്തിപ്പെട്ടത് പാർവ്വതിയമ്മയുടെ മുമ്പിലേക്കായിരുന്നു (അവർ എന്നെയും തിരക്കി മുകളിലേക്കു വരികയായിരുന്നു) എന്നെ കണ്ടതും പാർവ്വതിയമ്മ പുഞ്ചിരിയോടെ ചോദിച്ചു.
“ആഹ്,, മോള് ഇത്ര പെട്ടെന്ന് മുറികളൊക്കെ ഒരുക്കിയോ?? ഞാൻ ഇവിടെ അല്പം തിരക്കിൽ പെട്ടുപോയി, പെട്ടെന്ന് മോളെ കാര്യം ഓർത്തു മുകളിലേക്കു വരികയായിരുന്നു.
നിങ്ങൾ മാത്രമല്ല, നിങ്ങളുടെ ഭർത്താവും എന്നെ തന്നെ ഓർത്തു നടക്കുവാ,, (ഞാൻ അല്പം ദേഷ്യത്തോടെ മനസ്സിൽ പറഞ്ഞു)
മനസ്സിലുള്ള വെറുപ്പ് മുഖത്തു കാണിക്കാതെ ഞാൻ മഹിയെ പറ്റി പാർവ്വതിയമ്മയോടു അന്വേഷിച്ചു,,
ഹാ,, ഇപ്പൊ ഇവിടെ എവിടെയോ കണ്ടിരുന്നല്ലോ എന്നും പറഞ്ഞു അവർ ചുറ്റും ഒന്ന് കണ്ണോടിക്കുമ്പോയേക്കും പുറത്തു നിന്നും ആരോ ഒരാൾ “ദേ അവരെത്തി” എന്ന് വിളിച്ചു പറയുന്നത് കേട്ടു (ഒപ്പം ഒരു ബാൻഡ് മേളയുടെ ശബ്‍ദവും ഉയർന്നു കേൾകാം)
“ഓഹ് മോളെ,, ചെറുക്കനും വീട്ടുകാരും എത്തിയെന്നു തോനുന്നു” എന്നും പറഞ്ഞുകൊണ്ട് പാർവ്വതിയമ്മ നേരെ വെളിയിലേക്കു പോയി!!
ഞാൻ കുറച്ചു നേരം കൂടെ അവിടെ പകച്ചു നിന്നു, എന്ത് ചെയ്യണമെന്നറിയില്ല, മഹിയെ ആണെങ്കിൽ ഇവിടെയെങ്ങും കാണാനുമില്ല, ബാൻഡ് മേളയുടെ ശബ്ദം കൂടുതൽ ഉറക്കെ കേട്ടു തുടങ്ങിയപ്പോൾ അവർ വീടിന്റെ അടുത്ത എത്തിയെന്നു എനിക്ക് മനസ്സിലായി!!
എന്തേലും ആവട്ടെ, ഉമ്മറത്ത് പോയി ചെറുക്കനെയും വീട്ടുകാരെയും കാണാം എന്ന് കരുതി മുമ്പോട്ടേക് നടക്കാൻ തുടങ്ങിയതും പുറകിൽ നിന്നും ആരുടെയൊക്കെയോ സംസാരം കേട്ടു, തിരിഞ്ഞു നോക്കിയപ്പോൾ അത് അയ്യർ സാറും അയാളുടെ രണ്ടു കൂട്ടുകാരും എന്തൊക്കെയോ സംസാരിച്ചു കൊണ്ട് താഴേക്കു ഇറങ്ങിവരുന്നതാണെന്നു മനസ്സിലായി!!