ശരത്തിന്റെ അമ്മ 7 [TBS]

Posted by

റോഷൻ: ആ നാട്ടിലുള്ളവരൊക്കെ ഇങ്ങനെയാണോ? കാര്യമില്ലാത്ത കാര്യങ്ങളൊക്കെ തിരക്കി നടന്നു കൊണ്ട്. ആരു വന്നാലും അവർക്കെന്താ?

ഐശ്വര്യ : ഇവനെപ്പോലുള്ള ചിലരൊക്കെ ഇങ്ങനെയാണ് ഈ നാട്ടിൽ

റോഷൻ: ഇത്തരക്കാർക്കിടയിൽ ജീവിക്കുമ്പോൾ നമ്മൾ നല്ലവണ്ണം സൂക്ഷിക്കണം. അവരുടെ മനസ്സ് എങ്ങനെയാണെന്ന് നമ്മൾക്ക് അറിയില്ലല്ലോ? ഇവരെയൊന്നും വിശ്വസിക്കാൻ കൊള്ളില്ലെന്ന് ഉറപ്പാണ്

ഐശ്വര്യ: എനിക്കറിയാവുന്ന കാര്യമാണ് റോഷൻ പറഞ്ഞത്.

റോഷൻ: ഐശ്വര്യ ചേച്ചി ഊണ് കഴിച്ചോ?

ഐശ്വര്യ: ഇല്ല, എനിക്ക് കുറച്ചു കൂടി കഴിയണം. റോഷനോ?

റോഷൻ : ബ്രേക്ക്ഫാസ്റ്റ് കഴിച്ചു ഉച്ചഭക്ഷണം ചിറ്റപ്പൻ കൊണ്ടുവന്നിട്ട് വേണം

ഐശ്വര്യ:അയ്യോ, അപ്പൊ നേരം വൈകിയില്ലേ. വയ്യാണ്ടിരിക്കുമ്പോൾ നേരത്തിന് ആഹാരവും മരുന്നുമെല്ലാം കഴിക്കണ്ടേ

റോഷൻ: അതെല്ലാം നേരത്തിന് തന്നെ ചിറ്റപ്പൻ ഇവിടെ കൊണ്ടുവന്നു തരും. ഇപ്പോൾ ക്ലിനിക്കിൽ പോയിരിക്കുകയാണ്.

ഐശ്വര്യ:മം, ഇപ്പോൾ റോഷന്റെ അമ്മ അടുത്തുണ്ടാവേണ്ട സമയമാണ്. ഉണ്ടായിരുന്നേൽ ഇപ്പോൾ എങ്ങനെയായിരിക്കും റോഷിനെ കെയർ ചെയ്യുക എന്നൊന്ന് ആലോചിച്ചു നോക്കിയേ?

റോഷൻ: ഹഹഹഹ
ഐശ്വര്യ: എന്താ ചിരിക്കുന്നത്?

റോഷൻ: എന്റെ ഐശ്വര്യ ചേച്ചി, ഐശ്വര്യ ചേച്ചിക്ക് എന്റെ അമ്മയെ കുറിച്ച് അറിയാഞ്ഞിട്ടാ എന്റെ അമ്മ വളരെ സ്ട്രിക്റ്റും, എല്ലാ കാര്യങ്ങളും ടൈം സെറ്റ് ചെയ്തു അച്ഛന്റെ ബിസിനസ്സിൽ ഒപ്പം നിൽക്കുന്ന ഒരാളാണ്. അങ്ങനെയുള്ള ഒരാൾക്ക് ഈ നിസാര സംഭവം ശ്രദ്ധിക്കാൻ എവിടെയാ സമയം കിട്ടുക

ഐശ്വര്യ: അപ്പോൾ റോഷന് അമ്മയെയും,അച്ഛനെയും മിസ്സ് ചെയ്യുന്നില്ല ഇത്തരം സന്ദർഭങ്ങളിൽ

Leave a Reply

Your email address will not be published. Required fields are marked *