എന്ന ശങ്കയായി റോഷന് ഒന്നു വിളിച്ചു നോക്കിയാലോ? ഇങ്ങനെ ഓരോരോ ചിന്തകൾ മനസ്സിലൂടെ കടന്നുപോയിക്കൊണ്ടിരുന്നു. അതോടൊപ്പം സമയവും മുന്നോട്ടു പോയിക്കൊണ്ടിരുന്നു ഇതേസമയം ഐശ്വര്യയുടെ വീട്ടിൽ അത്താഴം കഴിക്കുകയായിരുന്നു)
ശരത് : എന്താ അമ്മേ ഇത് ഓംലെറ്റ് ഒന്നുമില്ലേ?
ഐശ്വര്യ: ഓ മറന്നു ഇപ്പോൾ എടുത്തിട്ട് വരാം
( ഐശ്വര്യ ഓംലറ്റ് കൊണ്ടുവന്നു കൊടുത്തു)
ശരത് : അമ്മ വീട്ടിലെ ജോലികൾ എല്ലാം ചെയ്തു വല്ലാതെ കഷ്ടപ്പെടുന്നുണ്ട് അല്ലേ?
( ഇത് കേട്ടതും ഐശ്വര്യ വല്ലാത്ത ആചര്യത്തോടെ ശരത്തിനെ നോക്കി)
ശരത്ത് : എന്താ അമ്മേ ഇങ്ങനെ നോക്കുന്നത്?
ഐശ്വര്യ : ആദ്യമായിട്ട് എന്റെ മകൻ നല്ല കാര്യപ്രാപ്തിയിൽ സംസാരിച്ചത് കേട്ടപ്പോൾ നോക്കിയതാ നീ ഇങ്ങനെയുള്ള വല്ലതും ശ്രദ്ധിക്കാറുണ്ടോ? അച്ഛന്റെയും, അമ്മയുടെയും കഷ്ടപ്പാടുകളെ കുറിച്ച് നിനക്ക് വല്ല വിചാരവും ഉണ്ടോ?
ശരത് : ഓ,തുടങ്ങി ഞാൻ എല്ലാം ശ്രദ്ധിക്കാറുണ്ട് അമ്മയോട് ഒന്നും തുറന്നു പറയുന്നില്ല എന്ന് മാത്രമേയുള്ളൂ
ഐശ്വര്യ: പക്ഷേ എനിക്കും നിന്റെ അച്ഛനും ഇതുവരെ അത് തോന്നിയിട്ടില്ല നിന്റെ ജീവിതം കണ്ടിട്ട്
ശരത് :ആണോ?അങ്ങനെയെങ്കിൽ അത് മാറ്റിയെടുക്കണമല്ലോ. ഒരു കാര്യം ചെയ്യാം അമ്മ റെഡി ആയിക്കോ വരുന്ന ശനിയാഴ്ച നമ്മൾ ഒരുമിച്ച് അമ്പലത്തിൽ പോകുന്നു
ഐശ്വര്യ:ഹേ, നീ എന്താ പറഞ്ഞത്
ശരത് : ഞാനും അമ്മയും ഒരുമിച്ച് വരുന്ന ശനിയാഴ്ച അമ്പലത്തിൽ പോകുന്നുന്ന്
ഐശ്വര്യ: എന്റെ ഈശ്വരന്മാരെ എന്റെ മോൻ തന്നെയാണോ ഈ പറയുന്നത് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല ആകാശമെങ്ങാനും ഇടിഞ്ഞു താഴോട്ട് വീഴുമോ ഇപ്പോൾ