റോഷൻ: ചെറിയ സസ്പെൻസ് ഒക്കെ ജീവിതത്തിൽ ഉള്ളത് ഒരു രസമല്ലേ ഐഷു ചേച്ചി
ഐശ്വര്യ : ആണോ? എന്നാൽ ആ സസ്പെൻസും പിടിച്ച് അടങ്ങിയിരിക്കെ ഞാൻ ഭക്ഷണം കഴിക്കാൻ പോവുകയാണ്
റോഷൻ : എനിക്കും ഭക്ഷണം കഴിക്കാൻ നേരമായി അപ്പൊ പറഞ്ഞപോലെ രാത്രിയിൽ കാണാം
( ഇതും പറഞ്ഞ് ചാറ്റ് അവസാനിപ്പിച്ച ശേഷം മരുന്നും, ഭക്ഷണം എല്ലാം കഴിച്ച് ഒന്നു മയങ്ങിയ റോഷനെ വൈകുന്നേരം ശരത്തും, അരുണും വീട്ടിൽ വന്നപ്പോൾ ജോലിക്കാരൻ വന്നു വിളിച്ചപ്പോൾ ആണ് ഉണരുന്നത് )
ജോലിക്കാരൻ: ഞാൻ കുറച്ചു നേരമായി വിളിക്കുന്നു നല്ല ഉറക്കത്തിൽ ആയിരുന്നു കുഞ്ഞ്
റോഷൻ: ഞാനൊന്നും മയങ്ങിപ്പോയി
ജോലിക്കാരൻ: കുറച്ചു മുന്നേ ഞാൻ വന്നു നോക്കുമ്പോൾ നല്ല ഉറക്കമായിരുന്നു ശല്യം ചെയ്യേണ്ട എഴുന്നേൽക്കുമ്പോൾ എഴുന്നേൽക്കട്ടെ എന്ന് കരുതി വിളിക്കാതെ പോയതാണ്. ഇപ്പോൾ എങ്ങനെയുണ്ട്
റോഷൻ: ഇപ്പോൾ ഒരു കുഴപ്പവുമില്ല
ജോലിക്കാരൻ: മോന്റെ കൂട്ടുകാർ വന്നിട്ടുണ്ട് അതാ ഞാൻ ഇപ്പോൾ വന്നു വിളിച്ചത് മോനെ കാത്ത് താഴെ ഇരിപ്പുണ്ട്
റോഷൻ: മണി 5 ആയോ? ഇത്രയും വൈകിയത് ഞാനറിഞ്ഞില്ല ഞാൻ വല്ലാണ്ട് ഉറങ്ങിപ്പോയി ചേട്ടൻ അവരോട് ഇങ്ങു മുകളിലോട്ട് കയറി വരാൻ പറ
ജോലിക്കാരൻ : ഞാൻ പോയി അവരെ ഇങ്ങോട്ട് പറഞ്ഞു വിടാം മോൻ എഴുന്നേറ്റ് മുഖമൊക്കെ ഒന്ന് കഴുക്
( ഇതും പറഞ്ഞു ജോലിക്കാരൻ താഴെ ചെന്ന് അവരെ മുകളിലോട്ട് പറഞ്ഞു വിട്ടു )
അരുൺ: എടാ ഇപ്പോൾ എങ്ങനെയുണ്ട്
റോഷൻ: ഒരു കുഴപ്പവും ഇല്ല സുഖമായിരിക്കുന്നു
ശരത് : ഇവനാ പറഞ്ഞത് നിനക്ക് സുഖമില്ല പനിയാണെന്ന് നീ ക്ലാസിൽ ഇല്ലാത്തതുകൊണ്ട് ഇന്ന് ഒരു രസവും ഉണ്ടായില്ല