റോഷൻ: ഓ ഹോ ഞാനറിയാതെ എന്നെ ഐശ്വര്യ ചേച്ചി മറ്റുള്ളവർക്ക് ഒക്കെ പരിചയപ്പെടുത്തുന്നുണ്ടല്ലേ?
ഐശ്വര്യ: മറ്റുള്ളവർ ഒന്നുമല്ലല്ലോ എന്റെ ഏട്ടൻ അല്ലേ ഏട്ടനോട് കള്ളം പറയാൻ പറ്റില്ലല്ലോ? അതാ ചോദിച്ചപ്പോൾ നിന്നെക്കുറിച്ച് പറഞ്ഞത്
റോഷൻ: ഐശ്വര്യ ചേച്ചി അപ്പോൾ ഏട്ടനോട് ഇതുവരെ കള്ളം പറഞ്ഞിട്ടില്ല
ഐശ്വര്യ:ഇല്ല,ഇതുവരെ പറഞ്ഞിട്ടില്ല എനിക്ക് കള്ളം പറയുന്നവരെ ഇഷ്ടവുമല്ല
റോഷൻ: എന്താ എന്നെക്കുറിച്ച് പറഞ്ഞുകൊടുത്തത്?
ഐശ്വര്യ : ശരത്തിന്റെ കൂട്ടുകാരനാണ് നീ ചേട്ടന് വേണ്ടി അമ്പലത്തിൽ പോയതെല്ലാം
റോഷൻ: ശരത്തിന്റെ അച്ഛൻ ഇഷ്ടമായിയിട്ടുണ്ടാവില്ല അല്ലേ ഞാൻ അമ്പലത്തിൽ പോയതും വഴിപാട് കഴിപ്പിച്ചത് എല്ലാം
ഐശ്വര്യ : ഹേയ് ഇല്ലില്ല ഏട്ടന് സന്തോഷായിട്ടേയുള്ളൂ റോഷൻ ചെയ്തതിൽ
റോഷൻ: ഐശ്വര്യ ചേച്ചിക്ക് ശരത്തിന്റെ അച്ഛനെ മിസ്സ് ചെയ്യുന്നുണ്ടല്ല?
ഐശ്വര്യ : അത് പിന്നെ ഇല്ലാണ്ടിരിക്കില്ലല്ലോ എന്റെ ഹസ്സല്ലേ
റോഷൻ: ഇനി വേറെ ആരോടെങ്കിലും എന്നെ കുറിച്ച് പറഞ്ഞിട്ടുണ്ടോ?
ഐശ്വര്യ: അയ്യോ, ഇല്ലേ ഏട്ടനോട് പറഞ്ഞിട്ടുണ്ട് എന്ന് കരുതി എല്ലാവരോടും പറഞ്ഞു നടക്കാൻ മാത്രം എന്താ ഉള്ളത്. പക്ഷേ ഒരാൾ ചോദിച്ചിരുന്നു നിന്നെക്കുറിച്ച്
റോഷൻ: അതാരാ?
ഐശ്വര്യ: റോഷ അത് നിനക്ക് പറഞ്ഞാൽ അറിയില്ല ഈ നാട്ടിലുള്ള ഒരുത്തനാ. വിനോദ് എന്നാ പേര്. നിങ്ങൾ പോയ ശേഷം അവൻ വന്നിരുന്നു. ഇവിടത്തെ തേങ്ങയുടെ കാര്യങ്ങൾ നോക്കുന്ന രാഘവേട്ടന്റെ മകനാ. ഇതുവരെ ഇവിടെ കാണാത്ത ഒരാളല്ലേ റോഷൻ. അങ്ങനത്തെ ഒരാളെ കാണുമ്പോൾ ആരായാലും തിരക്കില്ലേ