റോഷൻ: ഐശ്വര്യ ചേച്ചി ഞാൻ ക്ലാസ്സിൽ അല്ല എന്റെ കൂടെ ശരത്തും ഇല്ല. ഞാനെന്റെ വീട്ടിൽ റെസ്റ്റിലാണ്
ഐശ്വര്യ : റെസ്റ്റിലോ?
റോഷൻ: ഇന്ന് രാവിലെ എഴുന്നേൽക്കാൻ പറ്റാത്ത വിധത്തിലുള്ള പനിയായിരുന്നു
ഐശ്വര്യ: അയ്യോ, പനിയോ എന്നിട്ട്?
റോഷൻ: ചിറ്റപ്പൻ പോയി ക്ലിനിക്കിലെ ഡോക്ടറെ കൊണ്ടുവന്നു. ഡോക്ടർ പരിശോധിച്ചു മരുന്നും, ഗ്ലൂക്കോസും എല്ലാം തന്നതിന് ശേഷമാണ് മാറിയത്. രണ്ടുദിവസം റസ്റ്റ് എടുക്കണം എന്ന് ഡോക്ടർ പറഞ്ഞതുകൊണ്ട് ഇവിടെ ഇരുന്നു ബോറടിക്കുന്നു.
ഐശ്വര്യ:ആണോ?എങ്കിൽ ഡോക്ടർ പറഞ്ഞതുപോലെ നല്ലതുപോലെ റസ്റ്റ് എടുക്കണം ആരോഗ്യത്തിന്റെ കാര്യമാണ് അപ്പോൾ നമ്മൾ നല്ലതുപോലെ ശ്രദ്ധിക്കണം
റോഷൻ: എനിക്ക് ഇപ്പൊ അത്ര വലിയ കുഴപ്പമൊന്നുമില്ല. ചുമ്മാ ഇവിടെ വെറുതെ ഇരിക്കുക എന്ന് പറഞ്ഞാൽ വല്ലാത്ത ബോറടിയാണ് ശരത്തും, അരുണും ഒന്നുമില്ല കൂടെ
ഐശ്വര്യ: അവരെയെല്ലാം എപ്പോൾ വേണമെങ്കിലും കാണാമല്ലോ? ഇപ്പോൾ ഡോക്ടർ പറഞ്ഞത് അനുസരിക്ക്
റോഷൻ,: അനുസരിക്കാം, ഇവിടെ ഇരുന്നു ബോറടിച്ചിരിക്കുമ്പോൾ ഐശ്വര്യ ചേച്ചിയെ ഓൺലൈനിൽ കണ്ടതും എനിക്ക് വളരെ സന്തോഷം തോന്നി അതാ ഞാൻ ഐശ്വര്യ ചേച്ചിക്ക് മെസ്സേജ് അയച്ചത്. ഐശ്വര്യ ചേച്ചി എന്നും ഈ സമയത്താണോ ഓൺലൈനിൽ വരാർ
ഐശ്വര്യ :മം, മിക്കവാറും ദിവസങ്ങളിൽ.
റോഷൻ:അതെന്താ ഈ സമയത്തിന് പ്രത്യേകത?
ഐശ്വര്യ: പ്രത്യേകത ഒന്നുമില്ല ഈ സമയത്താണ് കിച്ചനിലെ ജോലിയും രാവിലത്തെ മറ്റു തിരക്കുകളും എല്ലാം കഴിഞ്ഞ് ഒന്ന് ഫ്രീ ആവുന്നത് അപ്പോഴാ ഫോൺ നോക്കാൻ നേരം കിട്ടുക