ഐശ്വര്യ: കേട്ടിട്ട്, എനിക്ക് വരണമെന്നുണ്ട് പക്ഷേ ഞാൻ പറഞ്ഞല്ലോ സമയത്തിന് രാവിലെ ബസ് കിട്ടിയാൽ ഞാൻ എത്താൻ നോക്കാം
റോഷൻ: അപ്പോൾ ഐഷു ചേച്ചിക്ക് സമ്മതമാണ് പക്ഷേ ഇവിടെ എത്താനുള്ള യാത്ര ബുദ്ധിമുട്ടോർത്ത് ഐഷു ചേച്ചി വിഷമിക്കേണ്ട. ഇന്ന് എന്തായാലും വൈകുന്നേരം അരുൺ എന്നെ കാണാൻ ഇവിടെ വരും എനിക്ക് സുഖമില്ലാത്തത് രാവിലെ അരുൺ വിളിച്ചപ്പോൾ ചിറ്റപ്പൻ പറഞ്ഞിരുന്നു അവൻ വരുമ്പോൾ കൂടെ ശരത്തും ഉണ്ടാകും എന്നുള്ള കാര്യം ഉറപ്പാണ് ശരത്തിനെ ഞാൻ വൈകീട്ട് കാണുമ്പോൾ ഐഷു ചേച്ചിയെ ശനിയാഴ്ച അമ്പലത്തിൽ കൊണ്ടുവരാൻ സമ്മതിപ്പിക്കാം ഞാൻ പറഞ്ഞാൽ ശരത് സമ്മതിക്കും ഇനി അതോർത്ത് ഐഷു ചേച്ചി വിഷമിക്കേണ്ട
ഐശ്വര്യ: ശരത്തും ഞാനും ഒരുമിച്ച് അമ്പലത്തിൽ പോയിട്ട് വർഷങ്ങളായി ഏട്ടൻ നാട്ടിൽ ഉണ്ടായിരുന്നപ്പോഴാണ് ശരത്ത് അവസാനമായി എന്റെ കൂടെ അമ്പലത്തിൽ വന്നിട്ടുള്ളത് ഇപ്പോൾ അവൻ എന്റെ കൂടെ അമ്പലത്തിൽ വരുകയാണെന്ന് കേൾക്കുമ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല
റോഷൻ: എങ്കിൽ ഐഷു ചേച്ചിക്ക് വിശ്വസിക്കാം വരുന്ന ശനിയാഴ്ച ശരത്തിന്റെ കൂടെ ഇവിടുത്തെ അമ്പലത്തിലും എന്റെ വീട്ടിലും ഐഷു ചേച്ചി വന്നിരിക്കും ശരത്ത് ഐഷു ചേച്ചിയെ ഇവിടെ കൊണ്ടുവന്നിരിക്കും ഇത് ഞാൻ ചേച്ചിക്ക് തരുന്ന പ്രോമിസ് ആണ്
ഐശ്വര്യ : എന്റെ മകന്റെ കൂടെ അമ്പലത്തിൽ പോകുന്നത് എനിക്ക് വളരെ സന്തോഷമുള്ള കാര്യമാണ്
റോഷൻ: എന്നോട് കൂട്ടുകൂടുന്നവർക്ക് എല്ലാവർക്കും ഞാൻ സന്തോഷമേ നൽകാറുള്ളൂ ആരെയും വിഷമിപ്പിക്കുന്നത് എനിക്ക് ഇഷ്ടമല്ല ഐഷു ചേച്ചിയും, ഞാനും ഇപ്പോഴല്ലേ പരിചയപ്പെട്ടതും ഫ്രണ്ട്സ് ആയതും എല്ലാം ഇനി വരും നാളുകളിൽ ചേച്ചിയുടെ മനസ്സിൽ സന്തോഷമേ ഉണ്ടാവുകയുള്ളൂ.