ഐശ്വര്യ : താങ്ക്യൂ മൈ ഫ്രണ്ട്
റോഷൻ:: താങ്ക്സ് ഒന്നും വേണ്ട ഐഷു ചേച്ചി നമുക്കിടയിൽ അത്തരം ഫോർമാലിറ്റികൾ ഒന്നും വേണ്ട. ഐഷു ചേച്ചി ഇവിടുത്തെ അമ്പലത്തിൽ രാവിലെ ആണോ വരാറ്?
ഐശ്വര്യ:അതെ, വന്നെടുത്തോളം ഞാൻ രാവിലെയാണ് വന്നിട്ടുള്ളത്.
റോഷൻ: അപ്പോൾ ഇതുവരെ ദീപാരാധനയ്ക്ക് വന്നിട്ടില്ലേ?
ഐശ്വര്യ:ഇല്ല, ആ ഭാഗ്യം ഇതുവരെ എനിക്ക് ലഭിച്ചിട്ടില്ല
റോഷൻ: അതെന്താ വരാത്തത്? രാത്രി പുറത്തിറങ്ങാൻ പേടി ആയിട്ടാണോ? ഹി ഹി ഹി ഹി
ഐശ്വര്യ : ഡാ വേണ്ട വേണ്ട മനുഷ്യനെ കളിയാക്കല്ലേ. എനിക്ക് ഇവിടെ നിന്ന് അമ്പലത്തിലോട്ട് രാവിലെ ബസ് കിട്ടുകയുള്ളൂ രാവിലെ ആകുമ്പോൾ അത്ര തിരക്കുണ്ടാവില്ല ബസ്സിൽ അതുകൊണ്ട് എളുപ്പം പോയി വരാം. വൈകുന്നേരം ആകുമ്പോഴേക്കും അമ്പലത്തിന്റെ ഭാഗത്തോട് ബസ് ഉണ്ടാവാറില്ല അതുകൊണ്ട് ഇതുവരെ ദീപാരാധനയ്ക്ക് എത്താൻ കഴിഞ്ഞിട്ടില്ല
റോഷൻ: പക്ഷേ ഐഷു ചേച്ചി ഓട്ടോ പിടിച്ചാണ് അമ്പലത്തിൽ പോകാറ് എന്നല്ലേ ഇന്നലെ എന്നോട് പറഞ്ഞത്.
ഐശ്വര്യ: ഡാ, അത് ഇവിടെ കുറച്ചു ഉള്ളിലുള്ള ശിവന്റെ അമ്പലത്തിലോട്ട് പോകുന്ന കാര്യമാ പറഞ്ഞത് റോഷന്റെ അവിടേക്ക് വരുമ്പോൾ ബസ്സിലാണ് വരുന്നത്
റോഷൻ: ഈ വരുന്ന ശനിയാഴ്ച ഇവിടത്തെ അമ്പലത്തിൽ വിശേഷപ്പെട്ട ഒരു പൂജ നടക്കുന്നുണ്ട്. ഐഷു ചേച്ചി വരുമോ? വന്നാൽ പൂജയിൽ പങ്കെടുക്കുക മാത്രമല്ല എന്റെ എന്റെ വീട്ടിൽ വരികയും ചെയ്യാം.
ഐശ്വര്യ: എന്തു പൂജയാണ് അമ്പലത്തിൽ നടക്കുന്നത്?
റോഷൻ: കുടുംബ ക്ഷേമത്തിനും, ഐശ്വര്യത്തിനും വേണ്ടിയുള്ള പൂജയാണ്. അത് ഇവിടുത്തെ അമ്പലത്തിൽ ഇടയ്ക്ക് നടത്താറുണ്ട്