റോഷൻ : ഐഷു ചേച്ചി കരുതുന്നതുപോലെ ഒന്നുമല്ല ശരത് അവൻ നല്ലവനാണ്
ഐശ്വര്യ: അല്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ? എങ്കിലും ഞാൻ പറയുന്നത് അനുസരിച്ചാൽ മതിയായിരുന്നു
റോഷൻ : എനിക്ക് മനസ്സിലാവും ഐഷു ചേച്ചി എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ശരത് ഐഷു ചേച്ചി പറയുന്നതു പോലെ എല്ലാം കേട്ടിരുന്നെങ്കിൽ നന്നാവുമായിരുന്നു. അമ്പലത്തിൽ പോവാനും മറ്റുമെല്ലാം ബുദ്ധിമുട്ടുണ്ടാവില്ലായിരുന്നു എന്നുമെല്ലാം അല്ലേ?
ഐശ്വര്യ: റോഷന് മനസ്സിലായത് പോലെ ശരത്തിനു കൂടി മനസ്സിലാവണ്ടേ അല്ലെങ്കിൽ റോഷൻ എല്ലാം നല്ല ജീവിതത്തിൽ എത്തുമ്പോൾ ശരത്തെങ്ങും എത്തിയിട്ടുണ്ട് ആവില്ല. ഇപ്പോൾ നോക്കിയാൽ അല്ലേ ഭാവിയിൽ നല്ലൊരു ജീവിതം ഉണ്ടാകു
റോഷൻ: ശരത്തിനു കൂട്ട് ഞാൻ ഉണ്ടാകുമ്പോൾ ഐഷു ചേച്ചി അതോർത്ത് ഒന്നും വിഷമിക്കേണ്ട ശരത്തിന് നല്ലൊരു ജീവിതം തന്നെ ഭാവിയിൽ ഉണ്ടാകും
ഐശ്വര്യ: ദൈവത്തോടുള്ള എന്റെ പ്രാർത്ഥനകളിൽ ഒന്ന് അതുമാത്രമാണ്
റോഷൻ: പ്രാർത്ഥനയുടെ കാര്യം പറഞ്ഞപ്പോൾ ആണ് ഓർത്തത് ഐഷു ചേച്ചി ഇനിയെന്നാ ഞങ്ങളുടെ ഇവിടുത്തെ കൃഷ്ണന്റെ അമ്പലത്തിൽ വരുന്നതെന്ന് പറഞ്ഞില്ലല്ലോ?
ഐശ്വര്യ: ഒന്നുകിൽ ഏട്ടൻ നാട്ടിൽ വന്നിട്ട് അല്ലെങ്കിൽ എനിക്ക് രാവിലെ സമയം കിട്ടുമ്പോൾ അല്ലാതെ ഉണ്ടാവില്ല
റോഷൻ,: ഇനി ഇവിടുത്തെ അമ്പലത്തിൽ വരുമ്പോൾ ഐഷു ചേച്ചിക്ക് അധികം ബുദ്ധിമുട്ടുണ്ടാവില്ല
ഐശ്വര്യ: അതെന്താ?
റോഷൻ: അമ്പലത്തിനടുത്ത് ഐഷു ചേച്ചിക്ക് എന്ത് കാര്യങ്ങളും ചെയ്തു തരാൻ ഈ ഫ്രണ്ടില്ലേ? ഞാൻ ഉള്ളപ്പോൾ ഐഷു ചേച്ചിക്ക് ഒരു ബുദ്ധിമുട്ടും ഇവിടത്തെ അമ്പലത്തിൽ വരുമ്പോൾ ഉണ്ടാവാൻ അനുവദിക്കില്ല